You are Here : Home / USA News

പഴയിടത്തിന്റെ സദ്യയും മെഗാ തിരുവാതിരയുമായി യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 21-ന്

Text Size  

Story Dated: Wednesday, September 18, 2019 04:00 hrs UTC

വ്യത്യസ്തമായ ഓണാക്കാഴ്ചകളും, സദ്യയും, മെഗാ തിരുവാതിരയുമായി ഈശനിയാഴ്ച്ച (സെപ്റ്റംബര്‍ 21) ഏറെ പുതുമകളുമായി യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം.

ന്യൂ യോര്‍ക്ക് സ്റ്റേറ്റില്‍ തന്നെ ആദ്യമായിരിക്കും ഇത്തരമൊരു മെഗാ തിരുവാതിര. അന്‍പതില്‍പരം സ്ത്രീകള്‍ ആണ് മെഗാ തിരുവാതിരയില്‍ പങ്കെടുക്കുക. കൊറിയോഗ്രാഫ് ചെയ്യുന്നതാവട്ടെന്യൂ യോര്‍ക്ക്കലാകേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറും, ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണുമായ രേഖ നായര്‍ ആണ്.

വിവിധ മേഖലകളില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള ശ്രീമതി രേഖ നായര്‍ 6 വയസ്സ് മുതല്‍ ശ്രീമതി ചന്ദ്രിക കുറുപ്പിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. ഭാരതനാട്യം, മോഹിയാട്ടം, കഥക്, ഒഡിസ്സി എന്നീ നൃത്ത രൂപങ്ങള്‍ വിവിധ നൃത്ത അധ്യാപകരുടെ കീഴില്‍ അഭ്യസിച്ചു. കഴിഞ്ഞ 3 വര്‍ഷമായി റോക്ലാന്‍ഡ് കേന്ദ്രികരിച്ചു കലാകേന്ദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തുന്നു. സാധാരണ നാല് മാസം കൊണ്ട് പഠിപ്പിക്കേണ്ട ഒന്നാണ് മെഗാ തിരുവാതിര. കേവലം 3 ആഴ്ച്ച കൊണ്ട് 50-ല്‍അധികം സ്ത്രീകളെഅണിനിരത്തി മെഗാ തിരുവാതിര
അവതരിപ്പിക്കുന്നു എന്നത് രേഖയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണെന്ന് യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അഭിപ്രായപ്പെട്ടു.

ഈ തരത്തില്‍ ഒരു മെഗാ തിരുവാതിര ചെയ്യണം എന്ന് ആവശ്യപ്പെട്ടപ്പോള്‍, ഒരു മടിയും കൂടാതെ രേഖ ആയ ദൗത്യം ഏറ്റെടുത്തു. കുരുങ്ങിയ കാലം കൊണ്ട് എല്ലാവരെയും പഠിപ്പിച്ചെടുത്തു. രേഖക്ക് എല്ലാ സഹായത്തിനും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഷീജ നിഷാദ്, വിമന്‍സ് ഫോറം പ്രതിനിധി നിഷ ജോഫ്രിന്‍ എന്നിവര്‍ ഉണ്ട്.

രേഖ നായര്‍, സ്മിത ഹരിദാസ്, ഷീജ നിഷാദ്, ഹെലനി ചാക്കോ, ജോസ്മി മാത്യു, മഞ്ജു നായര്‍, അനിജ ബിജു, അര്‍ച്ചന നായര്‍, അനുലിബി, ബിന്ദു തോമസ്, ബ്രിയാന തോമസ്, സെനിയ അനില്‍, ഡോണ ഷിനു, എല്‍സി കോയിത്തറ, ജെസ്സി ആന്റോ, ഹന്ന ജിമ്മി, ജൂനി ലിയോണ്‍, ലാലിനി ഷൈജു, ലേഖ നായര്‍, ലൈസി കൊച്ചുപുരക്കല്‍, മനു മാത്യു, നിഷ നമ്പ്യാര്‍, രാധ നായര്‍, റാണി ജോര്‍ജ്ജ്, സെരീറ്റ ഷാജി, സില്‍വിയ ഷാജി, സാന്ദ്ര നായര്‍, ഷീല ജോസഫ്, അഷിത അലക്‌സ്, ലീയജോര്‍ജ്ജ്, നേയ ജോര്‍ജ്ജ്, ഷെറിന്‍ വര്‍ഗീസ്സ്, സ്‌നേഹ പിള്ള, സൂര്യ കുറുപ്പ്, സ്വപ്ന മലയില്‍, ടിന്റു ഫ്രാന്‍സിസ്, ഷൈല പോള്‍, ജെസ്സി ജെയിംസ്, അന്ന ജോര്‍ജ്ജ്, ലീഷ് ജയ്‌സ്, ലീജ എബ്രഹാം, ഡോളി, പ്രീതി ജിം, നിഷ ഗോപിനാഥ്, ബ്ലെസ്സി സുബാഷ്, ബിന്‍സി കുരുവിള, റിറ്റി റോയ്, ലിറ്റി സാമുവേല്‍, മേരി ജേക്കബ്, ജാനെറ്റ് മേരി ജെയ്‌സണ്‍ , ഡോണ ആല്‍വിന്‍ എന്നിവര്‍ ആണ് മെഗാ തിരുവാതിരയില്‍ പങ്കെടുക്കുന്നത്.

പ്രശസ്ത പാചക വിദ്വാന്‍ ശ്രീ. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആണ് ഈ വര്‍ഷം ഓണസദ്യ ഒരുങ്ങുന്നത്. അമേരിക്കയില്‍ ഇദ്ദേഹം ആദ്യമായിട്ടാണ് സദ്യ ഒരുക്കുന്നത്. ഏതാണ്ട് 2 ദശാബ്ദം കേരള സ്‌കൂള്‍ കലോല്‍സവ വേദിയില്‍ ഭക്ഷണം വിളമ്പി പ്രശസ്തനണ് മോഹനന്‍ നമ്പൂതിരി. വ്യത്യസ്തങ്ങളായ പായസങ്ങള്‍ ഒരുക്കി അത് ഏത് പായസം ആണ് എന്ന് മത്സരം നടത്തുന്നതും ഇദ്ദേഹത്തിനെ പ്രശസ്തനാക്കി . 2000 ഇല ആണ് ഈ തവണ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ഒരുക്കുക.

ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വില്യംനേതൃത്വം കൊടുക്കുന്ന ടീമിന്റെ ഗാനമേള ആണ് മറ്റൊരു ആകര്‍ഷണം. കൂടാതെ വിവിധ ഡാന്‍സ് സ്‌കൂളുകളില്‍നിന്നുമുള്ള കുട്ടികളുടെ സംഘനൃത്തം യോങ്കേഴ്സ് വേദിയില്‍ അന്നേ ദിവസം അരങ്ങേറും. 

 
ഓണാഘോഷത്തിൽ മലബാർ ഗോൾഡ് ന്യൂ ജേഴ്സി സ്റ്റോർ ഒരു ഗോൾഡ് കോയിൻ നൽകുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും റാഫിൾ വഴിയാണ് വിജയിയെ തെരഞ്ഞടുക്കുന്നത് . ഈ ഗോൾഡ് കോയിൻ സ്വന്തമാക്കാൻ യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുക മാത്രമാണ് വേണ്ടത്

ഈ പരിപാടി വിജയം ആക്കുവാന്‍ ഏവരുടെയും സഹായ സഹകരങ്ങള്‍ ഉണ്ടാവണം എന്ന് പ്രസിഡന്റ് ശ്രീ. ജോഫ്രിന്‍ ജോസ് അഭ്യര്‍ത്ഥിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.