You are Here : Home / USA News

സ്നേഹഭവനു സാന്ത്വനമേകി കേരള സാനിറ്റേഷൻ ആൻഡ് ഹെൽത്ത് ഇനീഷ്യറ്റീവ് - യു. എസ്. എ

Text Size  

Story Dated: Thursday, September 19, 2019 02:46 hrs UTC

 
ബെന്നി കുര്യൻ 
 
ന്യൂജേഴ്‌സി: ഇവരുടെ വേദന കാണുക അത്ര എളുപ്പമല്ല. ആർദ്രമായ ഹൃദയമുള്ളവർക്കേ ആ ദുഃഖം മനസിലാകുകയുള്ളു.
എറണാകുളത്തിനടുത്ത് പിറവം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസ പരിശീലന വിദ്യാലയമായ  സ്നേഹഭവനിലെ അന്തേവാസികൾ മൗനമായി അനുഭവിച്ച യാതനകൾ നിരവധിയാണ്.  കേരളക്കാരായകമാനം നക്കിത്തുടച്ച  മഹാപ്രളയത്തിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകിയപ്പോൾ സ്നേഹഭവനിലെ കെട്ടിടങ്ങൾ ഭാഗീകമായി മുങ്ങിപോയിരുന്നു. തുടർന്ന് വൻ നാഷനഷ്ട്ടങ്ങളാണ് ഈ സ്ഥാപനത്തിനുണ്ടായത്‌. 
 
ഒരുപാട് സുമനസുകളുടെ അകമഴിഞ്ഞ സഹായങ്ങൾകൊണ്ട് നടന്നു വന്നിരുന്ന ഈ സ്ഥാപനത്തിൽ പിറവത്തും സമീപ ഗ്രാമങ്ങളിലുമുള്ള ഭിന്നശേഷിയുള്ള ഏതാണ്ട് 87 കുട്ടികള്‍ക്കാണ്   പകല്‍സമയ പരിചരണവും പരിശീലനവും നല്‍കിവരുന്നത്.ഭിന്നശേഷിയുള്ള ഇവര്‍ക്കു  മറ്റുള്ളവര്‍ക്കു തുല്യം തൊഴില്‍ ചെയ്തു ജീവിക്കുന്നതിനും സ്വന്തം കാര്യങ്ങള്‍ പരമാവധി ചെയ്യുന്നതിനുമുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്നതാണ് ഈ സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.  സേവനത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ഏതാനും കന്യാസ്ത്രീകളും അദ്ധ്യാപകരും ഈ ദൗത്യം ഒരു നിയോഗമായി കരുതി ഈ സ്കൂളിനെ ദിശാബോധത്തോടെ  പ്രവര്‍ത്തിക്കുന്ന  ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റിയിരിന്നു..

 പ്രായത്തിനൊപ്പം മനസ് വളരാതിരുന്ന ഈ കുഞ്ഞുമനസുകൾ പ്രകൃതിയുടെ ക്രോധം കണ്ടു ഭയവിഹ്വലരായി വിറങ്ങലിച്ചു പോയി. മഹാപ്രളയം പെയ്തിറങ്ങി പ്രകൃതിയുടെ ക്രോധം ശമിച്ചപ്പോൾ ഈ സ്ഥാപനത്തിനു നഷ്ട്ടമായതു ഭിന്നശേഷിക്കാരായ മക്കളുടെ നിരവധിയായ ജീവനോപാധികളും അവരുടെ അടിസ്ഥാന  സൗകര്യങ്ങളുമാണ്.മഹാപ്രളയത്തിൽ മൂവാറ്റുപുഴ  കരകവിഞ്ഞു  ഒഴുകി സ്നേഹഭവന്‍റെ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍‍ന്നടിഞ്ഞു. കമ്പ്യൂട്ടറടക്കമുള്ള ഓഫീസ് സാമഗ്രികളെല്ലാം ഉപയോഗശൂന്യമായി. കിണറും കിച്ചണും ടോയിലറ്റ്‌സ് അടക്കം വലിയ കേടുപാടുകൾ ഉണ്ടായീ. സ്കൂളിന്റെ പ്രവർത്തനം ആഴ്ചകളോളം നിലച്ചു. "കരയുന്ന കുഞ്ഞിനെ പാലുള്ളൂ" എന്നാൽ നിശബ്ദമായി കരയുന്ന ഇവരുടെ രോദനം ആരു കേൾക്കാൻ? പലകോണുകളിൽ നിന്നുമുയർന്ന നിലവിളിയുടെ പിന്നാലെയുള്ള പരക്കപ്പാച്ചിലിനിടയിൽ  ഇവരുടെ നിശബ്ദ രോദനം  കാണാൻ ആർക്കും  കഴിഞ്ഞില്ല. എന്നാൽ ശബ്ദമില്ലാത്തവരുടെ ശബ്‌ദമായി ഇവരുടെ നിശബ്ദ രോദനം ഹൃദയം കണ്ടറിഞ്ഞു കേരള സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യറ്റീവ് (KSI-USA)ഒരു പ്രവാസി സംഘടന ഇവർക്ക് സഹായ ഹസ്‌തവുമായെത്തി. 

പൂര്‍ണ്ണമായും ഉപയോഗശൂന്യമായ രണ്ടു ശൗചാലയങ്ങൾ പുനര്‍നിര്‍മ്മിക്കുകയും കേടുപാടുകള്‍ വന്ന മറ്റ് 7 ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. KSI-USA നിയോഗിച്ച  പിറവം സ്വദേശികളായ ജിജി കുര്യൻ, ജോസ് എന്നിവരുടെ നേതൃത്വത്തിൽ  ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ശൗചാലയങ്ങളുടെ പുനര്‍നിര്‍മ്മാണം നിര്‍വഹിച്ചത്. ശുചീകരണവും പുനർനിർമ്മാണ പ്രവർത്തനങ്ങളും ഇനിയും ഏറെ പൂർത്തിയാകേണ്ടതുണ്ട്. ഹൃദയംകൊണ്ട് വേണ്ടന് അനുഭവേദ്യമാകുന്നവർ നിഷ്കളങ്കരായ ഈ കുഞ്ഞു മനസുകളെ സഹായിക്കാൻ കാർ നീട്ടുകയാണ്  കേരള സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യറ്റീവ് (KSI-USA) . ഇവർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സഹായ ഹസ്‌തം ഉയർത്തനമേ എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നു ഭാരവാഹികൾ പറഞ്ഞു.

കേരളത്തിലെ പാവപ്പെട്ട സ്കൂള്‍ കുട്ടികളുടെയും ദുര്‍ബ്ബല വിഭാഗങ്ങളുടെയും ശുചിത്വവും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി അംഗീകൃത 501c(3) ചാരിറ്റബിള്‍ സംഘടനയായി രൂപംകൊണ്ട  KSI-USA ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ എഴുന്നൂറിലകം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ടോയിലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ക്ക്  ചികിത്സാ  സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമപരമായും, സുതാര്യമായും, സത്യസന്ധമായും  സേവനം ചെയ്തുവരുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി അണിചേരുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും    ജീവകാരുണ്യ   പ്രവര്‍ത്തനങ്ങള്‍ നികുതി ഇളവോടെ  ഈ സംഘടയിലൂടെ  ചെയ്യുവാന്‍  തല്പര്യമുള്ള സംഘടനകളും വ്യക്തികളും  കടന്നുവരണമെന്നും സംഘാടകര്‍  താല്പര്യപ്പെടുന്നു.

കേരളത്തിലെ പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്കായുള്ള  സഹായാഭ്യര്‍ത്ഥനകള്‍ നിരവധി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായ ചെറുതും വലുതുമായ ഏതു സഹായവും വിലപ്പെട്ടതാണെന്നും KSI-USA ഭാരവാഹികള്‍ അറിയിച്ചു.

Donations which are tax-deductible can be sent to KSI USA, P.O. Box 16, New Milford, NJ 07646, USA.
To send donations via bank, payable to the order of Wells Fargo Bank NA, NJ 021200025, Kerala Sanitation Initiative USA NJ 1469244691.
Or visit the facebook page: https://www.facebook.com/ksiusa.org/
www.ksiusa.org. A non-profit, non-political 501 c(3) organization.

For more information: വറുഗീസ് പ്ലാമ്മൂട്ടിൽ (201-290-1643),  ഡോ. ജോജി ചെറിയാന്‍ (914-330-3345),  അലക്‌സ്‌ ജോസഫ്‌ (973-885-5257), ലിന്‍സി മാത്യു (551-486-7373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (405-229-8396),  ഏബ്രഹാം പോത്തന്‍ (സാജന്‍) (201-220-3863), ബെന്നി കുര്യന്‍ (201-951-6801).  
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.