You are Here : Home / USA News

ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ കേന്ദ്രം ഉന്നത സംഘം കേരളത്തിലെത്തും

Text Size  

Story Dated: Friday, September 20, 2019 02:42 hrs UTC

 
 
മെല്‍ബണ്‍:-ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.  തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഗവേഷണ കേന്ദ്രവുമായി  സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ നല്‍കാനും കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ 'ഇല്യൂമിന' എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും , ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് 'ഇല്യൂമിന'. സ്ഥാപനത്തിന്റെ ഗവണ്‍മെന്റ് അഫയേള്‌സ് ഡയറക്ടര്‍ ലിബി ഡേയുമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലെത്താമെന്ന് ഉറപ്പു നല്‍കിയത്.
മനുഷ്യ ശരീരത്തിലെ ഡി എന്‍ എ പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള  പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രമാ
ണ് 'ഇല്യൂമിന
ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു.. ഓരോ മനുഷ്യന്റെയും ആരോഗ്യവും,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിന്‍ നിര്‍മ്മിക്കുക എന്നാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.
കാലിഫോര്‍ണിയയിലെ 'ഇല്യൂമിന'  ആസ്ഥാനത്തെത്തി കുമ്മനം രാജശേഖരന്‍ 'ഇല്യൂമിന'  വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയകൂടിക്കാഴ്ചയിലാണ് ക്യാന്‍സര്‍ ഗവേഷണത്തിന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയുട്ടുമായി സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അതിന്റെ തുടര്‍ ചര്‍ച്ചയായിരുന്നു മെല്‍ബണില്‍ നടന്നത്. കാന്‍സറിനു പുറമെ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളിലെ അധൂനിക ഗവേഷണ ഫലങ്ങളു
ടെ ഗുണം കേരളത്തിന് ലഭ്യമാക്കാന്‍ തയ്യാറാകണനെന്നും കുമ്മനം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി സഹകരിക്കുന്നതില്‍ സന്തോഷമാണെന്നും രാജീവ് ഗാന്ധി ബയോ ടെക്‌നോളജി അധികൃതരുമായി സംസാരിച്ച് സന്ദര്‍ശന തീയതി നിശ്ചയിക്കുമെന്നും ലിബി ഡേ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.