You are Here : Home / USA News

അശ്വിന്‍ പാറ്റാനിക്ക് കൊളംബസ് നസ്രാണി അവാര്‍ഡ്

Text Size  

Story Dated: Friday, September 20, 2019 02:46 hrs UTC



ജോയിച്ചന്‍ പുതുക്കുളം

ഒഹായോ : അമേരിക്കയില്‍ സീറോ  മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പരിശ്രമം നടത്തുന്നവരെ ആദരിക്കുന്ന "കൊളംബസ് നസ്രാണി അവാര്‍ഡ് " നു അശ്വിന്‍ പാറ്റാനി അര്‍ഹനായി. കൊളംബസ് സീറോ  മലബാര്‍ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് അശ്വിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കൊളംബസില്‍  വച്ച് നടന്ന ഈ വര്‍ഷത്തെ തിരുനാള്‍ ചടങ്ങില്‍ വച്ച് ചിക്കാഗോ അതിരൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത് പിതാവ് ഈ ശ്രേഷ്ഠമായ അവാര്‍ഡ് അശ്വിന് കൈമാറി. ചടങ്ങില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ദേവസ്സ്യ കാനാട്ട് ,ഫാ. സ്റ്റീഫന്‍ കൂള , ഫാ. എബി തമ്പി , ഫാ. ആന്റണി ചൂരവടി എന്നിവര്‍ സന്നിഹിതരായിരുന്നു.

യുവജന സംഘടനാ തലവന്‍ ആയ അശ്വിന്‍, ഗായക സംഘത്തിലെ ഒരു പ്രധാന അംഗം കൂടി ആണ്. ബൈബിള്‍ ക്വിസ് , നേര്‍ച്ച കഞ്ഞി വിതരണം ,ഉയിര്‍പ്പു ,ഈസ്റ്റര്‍ എഗ്ഗ് ഹണ്ട്  എന്നിങ്ങനെ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു വിജയകരമായി നടപ്പിലാക്കി. ഇവയൊന്നും കൂടാതെ മാതൃകാപരമായ ഒരു ആത്മീയ ജീവിതമാണ് അനുരഞ്ജന ശുശ്രൂഷയിലും, വിശുദ്ധ കുര്‍ബാനയിലും, അള്‍ത്താര സേവകനായും മുടങ്ങാതെ പങ്കെടുത്തു കൊണ്ട് ഈ ചെറുപ്പക്കാരന്‍ നയിച്ച് വരുന്നത്.

അശ്വിന്‍ പാറ്റാനി, പ്രിന്‍സ് പാറ്റാനി യുടെയും ഷേര്‍ലി പാറ്റാനി യുടെയും മകനാണ്. സാന്ദ്ര പാറ്റാനി ആണ് ഏക സഹോദരി.

പി.ആര്‍.ഓ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത് .

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.