You are Here : Home / USA News

അഗാപ്പെ പതിമൂന്നാമത് 'എഴുന്നു പ്രകാശിക്ക' കോണ്ഫറന്‌സ് ശനിയാഴ്ച സമാപിക്കും

Text Size  

Story Dated: Saturday, September 21, 2019 10:55 hrs UTC

ഡാളസ്: അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ 'എറൈസ് ആന്‍ഡ് ഷൈന്‍' എന്ന പേരില്‍ അറിയപ്പെടുന്ന പതിമൂന്നാമത് കോണ്‍ഫെറെന്‍സ് ശനിയാഴ്ചയോടെ സമാപിക്കുമെന്ന് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ഷാജി കെ. ഡാനിയേല്‍ അറിയിച്ചു. സമാപന ദിവസം പ്രശസ്ത ഈവാഞ്ചലിസ്റ്റായ റാം ബാബു (ബാംഗ്ലൂര്‍) വീണ്ടും വചന ഘോഷണം നടത്തും.

കഴിഞ്ഞ ദിവസം റാം ബാബു വചന ഘോഷണവും രോഗശാന്തിയുടെ ശ്രുഷയും നടത്തുകയുണ്ടായി. വിശുദ്ധ വേദപുസ്തകത്തിലെ അപ്പോസ്‌തോല പ്രവര്‍ത്തികള്‍ മൂന്നാം അധ്യായം ഒന്ന് മുതലുള്ള വാക്യങ്ങള്‍ക് ഊന്നല്‍ കൊടുത്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു. സുന്ദരം എന്ന ദേവാലയത്തിന്റെ വാതുക്കല്‍ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന പിറവിയിലെ മുടന്തനായിരുന്നയാള്‍ പത്രോസിനോടും യോഹന്നാനോടും ഭിക്ഷ യാചിക്കുകയുണ്ടായി.  എന്നാല്‍ വെള്ളിയും പൊന്നും എന്റെ  പക്കല്‍ ഇല്ല, എനിക്കുള്ളത് ഞാന്‍ നിനക്കു തരുന്നു: നാസറായാനായ യേശുവിന്റെ നാമത്തില്‍ നടക്ക എന്ന് പറഞ്ഞു കൊണ്ട് പത്രോസ് അവനെ വലതു കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു. ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറച്ചു, അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു.  സൗഖ്യമായ ശേഷം അവന്‍  മൂന്നു കാര്യങ്ങള്‍ അവിടെ ചെയ്കയുണ്ടായി. നടന്നു, തുള്ളി, ദൈവത്തെ പുകഴ്ത്തി.  ദൈവ ദാസന്മാരുടെ പക്കല്‍ കൊടുക്കുവാന്‍ പണമില്ലെങ്കിലും വിലമതിക്കാനാവാത്ത ദൈവീക അനുഗ്രഹങ്ങള്‍ ഇരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വിശ്വസമുണ്ടെങ്കില്‍ മാത്രമേ ദൈവീകമായ അനുഗ്രഹങ്ങളും അത്ഭുതങ്ങളും പ്രാപിക്കുവാന്‍ നമുക്ക് കഴിയൂ. പലര്‍ക്കും അനുഗ്രഹങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാം.  എന്നാല്‍ അത് നഷ്ടപ്പെടാതെ പ്രാപിക്കണമെങ്കില്‍ ഉറക്കെ ദൈവത്തോട് വായ് തുറന്നു തന്നെ നാം ചോദിക്കേണം. സമാപന ദിവസം ഏവരും വിശ്വസത്തോടെ കടന്നുവരേണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.