You are Here : Home / USA News

റജി ചെറിയാന്റെ വിയോഗത്തില്‍ ബഡിബോയ്‌സ് അനുശോചിച്ചു

Text Size  

Story Dated: Saturday, September 21, 2019 11:01 hrs UTC

ഫിലഡല്‍ഫിയാ∙  സൗഹൃദങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കി ജനഹൃദയങ്ങളില്‍ കുടിയേറി ഏവരുടെയും ഇഷ്ട തോഴനായി ജീവിച്ച  റജി ചെറിയാന്‍റെ വിയോഗത്തില്‍ ബഡി ബോയ്‌സ് കുടുംബാഗങ്ങളും മറ്റ് സംഘടനാ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
 
രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് റജി ചെറിയാന്‍  ബഡി ബോയ്‌സ് കുടുംബാഗങ്ങളോടൊപ്പം   അപ്രതീക്ഷിതമായി കടന്നുവന്ന് സന്തോഷവും സ്‌നേഹവും  സൗഹൃദവും പങ്കുവച്ച അതേ സെന്‍ചുവാന്‍ ചൈനീസ് ഹാളില്‍ വച്ച് അനുശോചന യോഗവും ചേരേണ്ടിവന്നപ്പോള്‍ അത്  ദുഃഖംതളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷമായി മാറി.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാഥനയോടെ ആരംഭിച്ച അനുശോചന യോഗത്തില്‍ ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പറും അമേരിക്കയിലെ ആദ്യകാല മലയാളിയുമായ പോള്‍ സി. മത്തായി റജി ചെറിയാനുമായുള്ള തന്റെ ദീര്‍ഘകാലത്തെ ആത്മ ബന്ധത്തെക്കുറിച്ചു വിശദീകരിച്ചു. ഒരു മൂത്ത ജേഷ്ഠന്റെ സ്ഥാനത്തു കണ്ടുകൊണ്ട് പലപ്പോഴും പലഘട്ടങ്ങളിലും ഉപദേശങ്ങള്‍ തേടുകയും,  അദ്ദേഹത്തിന്റെ മരണം വരെയും ആ ആത്മ സൗഹൃദം  തമ്മില്‍ സൂക്ഷിച്ചിരുന്നുവെന്നും പോള്‍ മത്തായി പറഞ്ഞു.
 
റജി ചെറിയാന്‍ ഫിലഡല്‍ഫിയായില്‍ ഉണ്ടായിരുന്ന ആ രണ്ടു ദിവസവും അന്തിയുറങ്ങിയത് മാപ്പ്  ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയുടെ ഭവനത്തില്‍ ആയിരുന്നു. വീണ്ടും കാണാം എന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കലും കരുതിയില്ല അത്  അവസാന യാത്രാപറച്ചിലാണ് എന്ന്. തോമസ് ചാണ്ടി ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ പലപ്പോഴും ദുഃഖഭാരത്താല്‍ ഈറനണിയുന്നത്  കാണാമായിരുന്നു.
റജിയെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, സോഷ്യല്‍ മീഡിയാ ബന്ധം മാത്രമുള്ള നൂറുകണക്കിന് പേരാണ് തന്റെ പ്രിയ സുഹൃത്തിനെ ഒരു നോക്ക് കാണുവാന്‍ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍നിന്നും അറ്റ്‌ലാന്റായില്‍ തടിച്ചു കൂടിയതെന്ന് റജിയുടെ സംസ്കാര ചടങ്ങുകളില്‍ ആദ്യാവസാനം  സംബന്ധിച്ച ഫോമാ വില്ലേജ്  പ്രൊജക്ട് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു. റജിയ്ക്ക് ഇത്രയുമധികം സഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് അറ്റ്‌ലാന്റാ മലയാളികള്‍ അറിയുന്നത് ഈ മഹാ ജനസമുദ്രത്തെ കണ്ടപ്പോഴാണ്, ഇത്രയധികം  ജനക്കൂട്ടം  പങ്കെടുത്ത മരണാനന്തര ചടങ്ങ്  താന്‍  ഇതിനു മുന്‍പ് കണ്ടിട്ടില്ലാഎന്നും അനിയന്‍ ജോര്‍ജ്ജ് വ്യക്തമാക്കി.  ഈ  അനുശോചന   യോഗത്തില്‍ വന്നുചേരാന്‍  സാധിച്ചില്ലെങ്കിലും തദവസരത്തില്‍ ഫോണില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ പിആർഒ രാജു ശങ്കരത്തില്‍, ഐഒസി. പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രാഹാം, ഫോമാ മുന്‍ ആർവിപി സാബു  സ്കറിയാ,  മാപ്പ് മുന്‍ പ്രസിഡന്റ് അനു സ്കറിയാ, ഐഒസി. പെന്‍സില്‍വേനിയ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ശാലു പുന്നൂസ്, ട്രഷറാര്‍ ഫിലിപ്പോസ് ചെറിയാന്‍, മാപ്പ് ഐടി കോഓര്‍ഡിനേറ്റര്‍ ബിനു ജോസഫ്, ജെ. കെ. ഓട്ടോ ഉടമ ജിജു കുരുവിള, സ്‌പൈസ് ഗാര്‍ഡന്‍ പാര്‍ട്ട്ണര്‍ ഡെന്നീസ് മാത്യു, സോണി,  കൊച്ചുമോന്‍ വയലത്ത്, സാജന്‍ വര്‍ഗീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.