You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് 2020, ആദ്യ പ്ലാനിംഗ് കമ്മിറ്റി ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഇടവകയില്‍

Text Size  

Story Dated: Monday, September 23, 2019 03:28 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 2020-ല്‍  നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രഥമ ആലോചനായോഗം ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ (331 Blaisdell Road, Orangeburg, Newyork) സെപ്റ്റംബര്‍ 29ന് 3 മണിക്ക് നടക്കുമെന്ന് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.

ഇടവക വികാരിമാര്‍, അസിസ്റ്റന്റ് വികാരിമാര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന അസംബ്ലി അംഗങ്ങള്‍, മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍, ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍, കൂടാതെ ഭദ്രാസനത്തിലെ എല്ലാ ആത്മീയ സംഘടനകളുടെ പ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുക്കുവാനുള്ള അവസരമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു.
 

കൂടുതല്‍ വിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ്-718-608-5583
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍-201-321-0045
ട്രഷറാര്‍: എബി കുര്യാക്കോസ്-ഫോണ്‍-845-380-2696

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.