(ഡോക്ടർ: സാം ജോസഫ്, ഫോമാ ന്യൂസ് ടീം)
ഡാളസ്: ഫോമാ അന്തർദേശീയ കൺവെൻഷന്റെ വൈസ് ചെയർമാനായി ഹൂസ്റ്റണിലിൽ നിന്നുമുള്ള ബേബി മണക്കുന്നേലിനെ തിരഞ്ഞെടുത്തു. അടുത്തവർഷം ജൂലൈ മാസം, ആറാം തീയതി ടെക്സസിലെ ഗാൽവസ്റ്റൻ പോർട്ടിൽ നിന്നും പുറപ്പെട്ട് കരീബിയൻ ദ്വീപസമൂഹമായ കൊസുമൽ വഴി പത്താം തീയതി തിരികെയെത്തുന്ന ക്രൂയിസ് യാത്രയായാണ് ഫോമാ റോയൽ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തമായ റോയൽ കരീബിയൻ കമ്പനിയുടെ ക്രൂയിസ് ഷിപ്പിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഏർലി ബേർഡ് സ്കീം പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ ഫോമാ കൺവൻഷൻ എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന, മറക്കാനാവാത്ത, മധുരതരമായ ഒരു അനുഭവമായിരിക്കുമെന്ന് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേൽ ഉറപ്പു നൽകി.
ഫോമായുടെ ആദ്യ കൺവെൻഷൻ ചെയർമാനായും, രണ്ടു തവണ ഫോമാ സൗത്ത് റീജിയണൽ വൈസ് പ്രസിഡന്റായും, ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും, ക്നാനായ നാഷണൽ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറിയായും പ്രെസിഡന്റായും ബേബി മണക്കുന്നേൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പിറവം സ്വദേശിയായ ഇദ്ദേഹം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തി പരിചയം ഈ കൺവൻഷന്റെ മൊത്തത്തിലുള്ള വിജയത്തിനാധാരമാകും.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍, റോയൽ യൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ എന്നിവർ ആശംസകളോടെ അദ്ദേഹത്തെ ഫോമാ റോയൽ കൺവൻഷൻ കമ്മറ്റിയിലേക്ക് സ്വാഗതം ചെയ്തു.
Comments