ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ 'നന്മ' (ചഅചങങഅ)യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് വര്‍ണ്ണാഭവും അവിസ്മരണീയവുമായി . ബോസ്റ്റണ്‍ മുതല്‍ വാഷിങ്ങ്ടണ്‍ ഡി.സി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ക്രോംവെല്ലി ലെ പ്രകൃതി രമണീയമായ വാട്ടറസ് പാര്‍ക്കില്‍ സെപ്തംബര് 21 ശനിയാഴ്ച പകല്‍ ഒത്തു ചേര്‍ന്നത് . കണക്ട്ടിക്കട്ടിലെ എം.എം.സി.ടി (ങങഇഠ) യാണ് അവിസ്മരണീയമായ ഗെറ്റ് ടുഗതറിന് ആഥിത്യം വഹിച്ചത്.
പിക്‌നിക്കില്‍ പങ്ക് ചേരുവാന്‍ സ്ത്രീകളും, കുട്ടികളും അടങ്ങുന്ന സംഘം രാവിലെ പത്തുമണിയോടെ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് മണിക്കൂര്‍ മുതല്‍ 7 മണിക്കൂര്‍ വരെ ദീര്‍ഘദൂരം െ്രെഡവ് ചെയ്തു വെള്ളിയാഴ്ച രാത്രിയില്‍ തന്നെ ന്യൂ ജഴ്‌സി, കണക്ട്ടിക്കറ്റ് തുടങ്ങിയ സമീപ സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. ദീര്‍ഘ ഇടവേളക്കുശേഷം പരിചയക്കാരെയും, ബന്ധുക്കളെയും, സഹപാഠികളെയും വീണ്ടും കണ്ടു മുട്ടിയ ആഹ്ലാദത്തിനു പുറമെ ,ഒരേ നാട്ടുകാരും, ഒരേ വിദ്യാലയത്തില്‍ പഠിച്ചവരും അമേരിക്കയില്‍ വെച്ചു ആദ്യമായി കണ്ടു മുട്ടിയ ത്രില്ലിലും, വേറെ ചിലര്‍ ഓണ്‍ ലൈനിലും, ഫോണിലും മാത്രം ബന്ധപ്പെട്ടവര്‍ ആദ്യമായി നേരില്‍ കാണുന്നതിന്റെ സന്തോഷം പങ്കി ട്ടതും അവിസ്മരണീയ അനുഭവമായിരുന്നു .
കണക്ട്ടിക്കറ്റ് സംസ്ഥാനത്തിലെ ആഥിധേയ (ങങഇഠ) ഗ്രൂപ്പംഗളായ നബീല്‍, അലീഫ്, ഷാനവാസ്, നവാസ്, അനീസ്, ഹാഷിഫ്, ഹനീഷ്, ഷംജിത്ത്, അനു റഹീം തുടങ്ങിയവര്‍ മെച്ചപ്പെട്ട ആസൂത്രണ മികവോടെയാണ് സ്വാദിഷ്ടമായ ഭക്ഷണമടക്കം പിക്‌നിക്കിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന കൂട്ടായ്മകള്‍ക്ക് മെഹബൂബ്, നൗഫല്‍, (ന്യൂജഴ്‌സി ങങചഖ),സുള്‍ഫി, അബ്ദു, ഹസീന മൂപ്പന്‍, ഡോ.സെല്‍മ അസീസ് (ന്യൂയോര്‍ക്ക് ഗങഏ ചഥ), റഷീദ് റോഡ് ഐലന്റ്, ഷഹീന്‍, അമീനുദ്ദീന്‍, മഹ്ഷൂര്‍ (മസാച്ചു സൈററിസ്ചഋങങ), നിരാര്‍ സെയിന്‍, നിഷാദ് (വാഷിംഗ്ടണ്‍ ങങഉഇ) എന്നിവര്‍ നേതൃത്വം നല്‍കി. ഡോക്ടര്‍ അസീസ്, സമദ് പൊനേരി. എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. പ്രശസ്ത ഗായകന്‍ തസ്ഹീമിന്റെ ഗാനമേളയും, അജാസിന്റെ ഡ്രോണ്‍ ഫോട്ടോഗ്രാഫിയും, ഹന്ന ഡാനിഷ് ദമ്പതികളുടെ ആകര്‍ഷകമായ യൂ ട്യൂബ് ബ്ലോഗും പിക്‌നിക്കിനെ ആകര്‍ഷകമാക്കി. നന്മ പ്രസിഡണ്ട് യു.എ.നസീര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
Comments