ർലാന്റൊ ∙ സ്കൂൾ ഓഫിസ് മുറിയിൽ ബഹളം വയ്ക്കുകയും അധ്യാപികയെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് ആറു വയസ്സുള്ള വിദ്യാർഥിനിയെ വിലങ്ങണിയിക്കുകയും കുട്ടിയെ ജുവനൈൽ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്ത പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ടർണർ ഡെന്നിസ്സിക്കെതിരെയാണ് ഒർലാന്റൊ പൊലീസ് നടപടി എടുത്തത്. ഒർലാന്റൊ ലൂസിയസ് അൻഡ് എമ്മ നിക്സൻ അക്കാദമിയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
ആറു വയസ്സുകാരിയെ അറസ്റ്റു ചെയ്യണമെങ്കിൽ കമാണ്ടിങ്ങ് ഓഫിസറുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പിരിച്ചുവിടൽ. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ അറസ്റ്റു ചെയ്യണമെങ്കിൽ സൂപ്പർവൈസറുടെ അപ്രൂവൽ വേണമെന്നും പൊലീസ് ഓഫിസറുടെ നടപടി നിയമ ലംഘനമാണെന്നും കേസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും പൊലീസ് ചീഫ് പറഞ്ഞു.
സെപ്റ്റംബർ 19ന് പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ ഈ ഓഫിസർ ആറു വയസ്സുള്ള മറ്റൊരു ആൺകുട്ടിയെയും അറസ്റ്റു ചെയ്തിരുന്നുവെന്നും ചീഫ് ചൂണ്ടിക്കാട്ടി. അറസ്റ്റിനെ തുടർന്നു വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
Comments