ടൊറോന്റോ : കനേഡിയൻ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി മലയാളിയായ തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു !
പൗള സ്കോട്ട് (Trustee, Lloydminster Catholic School Division., SK ) പ്രെസിഡന്റായും , പാട്രിക്ക് .ജെ.ഡാലി (Chair, Hamilton-Wentworth Catholic District School Board, ON) വൈസ് പ്രെസിഡെന്റായും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കനേഡിയൻ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ഏഴു പ്രൊവിൻസുകളിലായി 90 -ലധികം സ്കൂൾ ബോർഡുകളെയും 2000-ലേറെ സ്കൂളുകളിലായി ഏകദേശം 850,000 വിദ്യാർത്ഥികളെയുമാണ് പ്രതിനിധീകരിക്കുന്നത് .
ഒന്റാരിയോയിൽ 29 കാത്തലിക്ക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡുകളിലായി എല്ലാ നാല് വർഷം തോറും 237 ട്രസ്റ്റിമാരെയാണ് തെരഞ്ഞെടുക്കുന്നത് . ഈ ട്രസ്റ്റിമാരുടെ അസോസിയേഷനായ ഒന്റാരിയോ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി .എസ് .ടി .എ ) റീജിയണൽ ഡയറക്ടറായി മൂന്നു തവണ തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴും ആ സ്ഥാനം തുടർന്ന് വരുന്നു.
ഇത് രണ്ടാം തവണയാണ് തോമസ് ,കനേഡിയൻ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷന്റെ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ട്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , മുൻ ഫൊക്കാന പ്രസിഡണ്ട്, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ് , കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലും
Comments