You are Here : Home / USA News

പ്രതികാരം തീർത്തത് മുൻ ഭാര്യയുടെ കുടുംബാംഗങ്ങളെ വധിച്ച്; കൊല്ലപ്പെട്ടവരിൽ കുഞ്ഞുങ്ങളും

Text Size  

Story Dated: Saturday, September 28, 2019 01:11 hrs UTC

ഹൂസ്റ്റൺ∙ കുടുംബ കലഹത്തെ തുടർന്ന് വിവാഹ ബന്ധം വേർപെടുത്തിയ ഭർത്താവ് ഭാര്യയുടെ ആറു കുടുംബാംഗങ്ങളെ വധിച്ചു പ്രതികാരം വീട്ടി. ഈ സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന്  ടെക്സസ് ജൂറി വിധിച്ചു. 
 
പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും മാനസിക വിഭ്രാന്തിയാണിതിന് പ്രേരിപ്പിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കിം ഓഗ് പറഞ്ഞു. പരോളില്ലാതെ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കുമെന്ന് അറ്റോർണി അഭിപ്രായപ്പെട്ടു. 
 
2014 ലായിരുന്നു സംഭവം. റൊണാൾഡ് ഹാസ്ക്കൽ  (39) ഭാര്യയുടെ സഹോദരൻ സ്റ്റീഫൻ സ്റ്റെ (39), ഭാര്യ കേറ്റി, ഇവരുടെ നാലുമക്കൾ എന്നിവരെ ഹൂസ്റ്റണിലുള്ള വീട്ടിൽ വച്ചു നിലത്തു കമഴ്ന്നു കിടക്കാൻ ആവശ്യപ്പെട്ടു പിന്നീടു ഓരോരുത്തരെയായി തലയ്ക്കു വെടിവച്ചാണു കൊലപ്പെടുത്തിയത്. ഒടുവിൽ 15 വയസ്സുള്ള പെൺകുട്ടിക്ക് വെടിയേറ്റെങ്കിലും ചികിത്സയ്ക്കു ശേഷം ജീവൻ തിരിച്ചു കിട്ടി. (കൊല്ലപ്പെട്ട കുട്ടികൾ 4 മുതൽ 13 വയസ്സു വരെയുള്ളവരായിരുന്നു)
 
 
ഇവരെ വധിക്കണമെന്ന് തന്റെ ചെവിയിൽ ആരോ മന്ത്രിക്കുന്നതു പോലെ തോന്നിയതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന വാദം ജൂറി തള്ളി. 
 
യാതൊരു ഭാവഭേദവുമില്ലാതെയാണ് ജൂറിയുടെ വിധി പ്രതി ശ്രവിച്ചത്. വിധി നിരാശാജനകമാണെന്നു പ്രതിയുടെ അറ്റോർണി പ്രതികരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.