You are Here : Home / USA News

ശാന്തിഗ്രാം കേരള ആയുർവേദയുടെ പുതിയ സെന്റർ കാനഡയിൽ പ്രവർത്തന സജ്ജമായി

Text Size  

Story Dated: Sunday, September 29, 2019 09:11 hrs UTC

 
 
ടോറോന്റോ:  പ്രശസ്ത ശാന്തിഗ്രാം കേരള ആയുർവേദ ഗ്രൂപ്പിന്റെ    പുതിയ   ആയുർവേദിക്  സെന്റർ  കാനഡയിലെ ടോറോൻറ്റോയിൽ        
പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രവർത്തനോദ്ഘടനം നടത്തി പ്രവർത്തന സജ്ജമായി
 
കാനഡയിലെ  ഏറ്റവും കൂടുതൽ  ജനസാദ്രതയുള്ള മെട്രോപൊളിറ്റൻ എന്ന് പേര് കേട്ട  Greater Toronto മേഖലയിലെ   6980 Maritz Drive, Unit #1, Mississauga, Ontario എന്ന അഡ്രസിലാണ്  പുതിയ  ശാന്തിഗ്രാം കേരള ആയുർവേദ സെന്റർ സ്ഥിതി ചെയുന്നത്
 
അയ്യായിരത്തിൽ പരം വർഷം പഴക്കമുള്ള  കേരളത്തിന്റെ തനതായ ആയുർവേദ , പഞ്ചകർമ   ചികിത്സാരീതികളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള  ചികിത്സാസമ്പ്രദായങ്ങളിൽ ഇപ്പോൾ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പിന് ഇതിനോടകം ഇന്ത്യയിൽ പ്രധാന നഗരങ്ങളിൽ നാലു സെന്ററുകളും,  അമേരിക്കയിൽ ന്യൂജേഴ്‌സി , ന്യൂയോർക് , ടെക്സാസ്, ഇല്ലിനോയിസ്  എന്നീ സംസ്ഥാനങ്ങളിൽ  പത്തു സെന്ററുകളും വിജയകരമായി പ്രവർത്തിച്ചു വരുന്നു.
 
തങ്ങളുടെ പുതിയ  സെന്റർ കാനഡയിൽ പ്രവർത്തനം ആരംഭിച്ചതോടെ നോർത്ത് അമേരിക്കയിലെ  ഏറ്റവും പ്രീമിയർ നാഷണൽ ആയുർവേദ കമ്പനിയായി മാറി  ശാന്തിഗ്രാം കേരള  ആയുർവേദ
 
കാനഡ സെന്റർ  പ്രവർത്തനോത്ഘാടന ചടങ്ങുകളിൽ   സമൂഹത്തിലെ  വൈവിധ്യമാർന്ന  കർമ്മമണ്ഡലങ്ങളിലുള്ള  പ്രമുഖർ സജീവ സാന്നിധ്യമായിരുന്നു. ഔദ്യോഗികമായി സെന്റർ  ഉത്ഘാടനം  ചെയ്തത് കാനഡയിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ  സമീപകാലത്തു  ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒന്റാറിയോ പ്രൊവിൻസ് പാർലമെന്റ് അംഗം ശ്രീ ദീപക് ആനന്ദ് ആയിരുന്നു. ശ്രീ സതീഷ് തക്കർ (President, Excelsior Group and Chair International Yoga Day കാനഡ), ശ്രീ ടോം വർഗീസ് (MP candidate and Secretary of Rotary Club of Mississauga-മാൾട്ടൻ), വേൾഡ് മലയാളി കൌൺസിൽ ടോറോന്റോ പ്രൊവിൻസ് അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പൗരപ്രമുഖർ ചടങ്ങിൽ  പങ്കെടുത്തു
 
ഫൗണ്ടിങ് ചെയർമാനും ,  CEO ആൻഡ് മാനേജിങ് ഡയറക്ടർ  ഓഫ് ശാന്തിഗ്രാം ഗ്രൂപ്പ്  ഡോ ഗോപിനാഥൻ നായർ  കാനഡ സെന്റർ വളരെ നല്ലരീതിയിൽ മുന്നോട്ടു  പോകുമെന്ന്  ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതിനോടൊപ്പം ശാന്തിഗ്രാം ഗ്രൂപ്പിന് സമൂഹത്തിലെ നാനാതുറകളിൽ നിന്ന്  ലഭിക്കുന്ന എല്ലാ പിന്തുണക്കുമുള്ള   നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
 
1998 'ഇൽ ഇന്ത്യയിൽ തുടക്കം കുറിച്ച ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പ്  പുറം വേദന ,  സന്ധിവാതം (Arthritis) , ഉറക്കം ഇല്ലായ്മ , വിഷാദരോഗം (Depression) , മാനസിക പിരിമുറുക്കം  (Mental  tension) തുടങ്ങി അനേകം അസുഖങ്ങൾക്കുള്ള ചികിത്സയും  ,  ശരീരത്തെയും, മനസിനേയും ഉത്തേജിപ്പിക്കുന്ന വിവിധ  ആയുർവേദ ചികിത്സാ രീതികളും ലഭ്യമാക്കിയിട്ടുണ്ട്    . ശാന്തിഗ്രാം  ഹെർബെൽസ് എന്ന ബ്രാൻഡിൽ ആയുർവേദ പ്രൊഡക്ടസ് ഉല്പാദിപ്പിക്കുന്നതിനും ഇപ്പോൾ   ശാന്തിഗ്രാം ആയുർവേദ  തുടക്കം കുറിച്ചിട്ടുണ്ട്
 
പ്രഗത്ഭരായ ആയുവേദ Consultants ഉൾപ്പെടുന്ന സ്പെഷ്യലിസ്റ്  ടീമിന് നേതൃത്വം  നൽകി  ചീഫ് കോൺസൾറ്റൻറ് ഓഫ് ശാന്തിഗ്രാം ഗ്രൂപ്പ് ഡോ അംബിക നായർ ആയിരിക്കും കാനഡ സെന്റർ ഓപ്പറേഷന് ചുക്കാൻ പിടിക്കുക 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.