ഡിട്രൊയിറ്റ്: ഫോമയില്‍ മാറ്റത്തിന്റെയും സൗഹ്രുദത്തിന്റെയും പുതിയ പാത തുറന്നു കൊണ്ട് വിനോദ് കൊണ്ടൂര്‍ ഡേവിഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്നു പിന്മാറി.
ഒരു വോട്ടിനു പരാജയപ്പെട്ട റെജി ചെറിയാന്റെ അകാല മരണം ഈ തീരുമാനത്തിനു പ്രധാന കാരണമായതായി വിനോദ് പറഞ്ഞു. ഇലക്ഷന് പരാജയവും സൗഹ്രുദങ്ങളിലെ വിള്ളലും കടുത്ത മല്‍സരവുമൊക്കെ റെജി ചെറിയാനെ ദുഖിപ്പിച്ചിരുന്നു. ഇത്തരം അവസ്ഥ ആവര്‍ത്തിക്കരുതെന്നാണു താന്‍ ആഗ്രഹിഹിക്കുന്നത്.
ഫോമാ ഒരു സൗഹ്രുദ സംഘടന ആയി തുടരണം. പൊളിറ്റിക്സിനും പാര വയ്പിനും താന്‍പോരിമക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി സംഘടന മാറരുത് എന്നാണു തന്റെ അഭിപ്രായം. ആ ലക്ഷ്യത്തിനുള്ള എളിയ ശ്രമമാണു ഈ പിന്മാറ്റം.
ന്യു യോര്‍ക്കില്‍ നിന്നു സ്റ്റാന്‍ലി കളത്തില്‍, ഫ്ലോറിഡയില്‍ നിന്നു ഉണ്ണിക്രുഷ്ണന് എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മല്‍സര രംഗത്തുണ്ട്.ഇരുവരും പ്രഗത്ഭരാണ്.ആരെയെങ്കിലും പ്രത്യേകമായി പിന്താങ്ങുന്നില്ല. ആരു ജയിച്ചാലും അവരുമായി സഹകരിക്കും. അതല്ല അവര്‍ സൗഹ്രുദപൂര്‍വം വ്യത്യസ്ഥ സ്ഥാനങ്ങളിലേക്കു മാറി ഇലക്ഷന് ഒഴിവാക്കിയാല്‍ അതും സന്തോഷകരം.
അടുത്ത തവണ (2022-24) മല്‍സരിക്കണമെന്ന് ആഗ്രഹമുണ്ട്- വിനോദ് പറഞ്ഞു.
വിനോദിന്റെ തീരുമാനം ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ സ്വാഗതം ചെയ്തു. ഫോമാ ഇപ്പോള്‍ സൗഹ്രുദ സംഘടന എന്ന ആശയത്തില്‍ നിന്നു ഏറെ പിന്നോക്കം പോയിട്ടുണ്ടെന്നദ്ധേഹം പറഞ്ഞു. വ്യക്തി വൈരാഗ്യം, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടി, എല്ലാം പൊളിറ്റിക്സിന്റെ കണ്ണോടെ കാണുക തുടങ്ങിയ സ്ഥിതിവിശേഷത്തിലേക്കു സംഘടന മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് കഴിയുന്നത്ര സഹായം എത്തിക്കാനുള്ള സാമൂഹിക സേവന സംഘടന മാത്രമാണു ഇതെന്ന് പലരും മറക്കുന്നു.
ഈ സഹചര്യത്തില്‍ യുവാവായ വിനോദ് മഹത്തായ മാത്രുകയാണു കാട്ടിത്തരുന്നത്.
തന്റെ കൂടെ ജോ. സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വിനോദ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്മികച്ച സ്ഥാനാര്‍ഥി ആയിരുന്നു. വിനോദിനു തന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. പുതിയ തീരുമാനത്തെ പിന്തുണക്കുകയും ഇത്രയും പക്വമായ തീരുമാനമെടുക്കാനുള്ള മനസിനെ അഭിനന്ദിക്കുകയും ചെയ്യുന്നു
മല്‍സരങ്ങള്‍ ഒഴിവാക്കി അടുത്ത രണ്ടു മൂന്നു തവണത്തേക്കെങ്കിലും ഫോമാ ഐകകണ്ടേന തെരഞ്ഞെടുപ്പു നടത്തുന്നത് സംഘടനയുടെ നന്മക്കു നല്ലതാണെന്നാണു തന്റെ അഭിപ്രായം. കടുത്ത മല്‍സരത്തിനോ സൗഹ്രുദം മറന്നുള്ള പ്രചാരണത്തിനോ ഫോമയില്‍ സ്ഥാനം ഉണ്ടാകരുത്. കാരണം ഇതൊരു സൗഹ്രുദ-സേവന സംഘടനയാണ്-ബെന്നി ചൂണ്ടിക്കാട്ടി.
Comments