You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ മലബാര്‍ പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാള്‍ ഒക്ടോബര്‍ 13 ന്

Text Size  

Story Dated: Tuesday, October 01, 2019 01:20 hrs UTC

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ മലബാര്‍ കത്തോലിക്കാ ഇടവക ദേവാലയത്തില്‍ ആണ്ടുതോറും ആഘോഷിക്കുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാള്‍ ഈ വര്‍ഷവും  ഭക്ത്യാഢംബരപൂര്‍വ്വം കൊണ്ടാടുവാന്‍ പള്ളിക്കമ്മറ്റി തീരുമാനിച്ചു . ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെയും ,വിശുദ്ധ തോമാശ്ശീഹായുടെയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലെ സൈന്‍റ് ജോസഫ് പള്ളിയില്‍ വച്ച് ഭക്തി നിര്‍ഭാരമായ തിരുന്നാള്‍ കുര്‍ബാനയോടും പ്രൗഢഗംഭിരമായ പ്രദക്ഷിണത്തോടു കുടിയും ഒക്ടോബര്‍ 13 ന് ആഘോഷിക്കുന്നു.

ഞായര്‍ ഉച്ചകഴിന് നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷകരമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ശേഷം കൊടികള്‍ ,മുത്തുക്കുടകള്‍ ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും ,തിരുശേഷിപ്പും എഴുന്നെള്ളിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദിക്ഷിണം തിരുനാളിന്റെ പ്രധാന ആകര്‍ഷണമായിരിക്കും .പള്ളിയിലെ തിരുകര്‍മങ്ങള്‍ക്കും പ്രദക്ഷിണത്തിനും ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കോട്ടയം  അതിരമ്പുഴ സ്വാദേശിയും സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായാ ജേക്കബ് പോള്‍ വടക്കേടവും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനു ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും   പരിശുദ്ധകുര്‍ബാനയുടെ വാഴ്‌വും തിരുനാള്‍ വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി വൈകുനേരം 4 .30 ന് നടത്തപ്പെടുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഭക്തിയോടും കുടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂരോഗമിക്കുന്നതായി പ്രദുദേന്തി ജേക്കബ് പോള്‍ വടക്കേടം  (718 759 8342 ) അറിയിച്ചു .ദൈവകൃപയുടേ പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹാശിര്‍വാദങ്ങള്‍ പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി   പള്ളിക്കമ്മറ്റിയും വികാരി ഫാ: സോജു തേക്കിനേത്ത്  സി.എം.ഐയും  (718 207 5445) അറിയിക്കുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.