അമേരിക്കയില്‍ വിസ തട്ടിപ്പ് കേസില്‍ കേസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജനും വാഷിങ്ടന്‍ ആസ്ഥാനമായുള്ള കമ്പനികളുടെ സ്ഥാപകനുമായ പ്രദ്യുമ്‌ന കുമാറിനെ (50) ഏഴു വര്‍ഷത്തെ തടവിനു വിധിച്ചു. വാഷിങ്ടന്‍ സ്റ്റേറ്റ് വെസ്റ്റേണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
അമേരിക്കന്‍ നിയമം അനുസരിക്കുന്നതില്‍ പരാജയപ്പെട്ടു. തട്ടിപ്പ് നടത്തുന്നതിനാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതു നിങ്ങളുടെ അത്യാഗ്രഹത്തെ ചൂണ്ടികാണിക്കുന്നു. വിധിപ്രസ്താവനയില്‍ ജഡ്ജി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 250 ജീവനക്കാരാണ് പ്രദ്യുമ്‌നയുടെ തട്ടിപ്പിന് ഇരയായത്. ജീവനക്കാരില്‍ നിന്ന് എച്ച് 1 ബി വീസ അപേക്ഷയ്ക്ക് 5,000 ഡോളറാണ് പ്രദ്യുമ്ത ഈടാക്കിയത്. മാത്രമല്ല ജീവനക്കാരില്‍ നിന്നു പിടിച്ച എംപ്ലോയ്‌മെന്റ് ടാക്‌സ് ഗവണ്‍മെന്റില്‍ അടയ്ക്കാതെ ഒരു മില്യന്‍ ഡോളറിന്റെ തട്ടിപ്പു നടത്തിയതായും കോടതി കണ്ടെത്തി.
കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് പുറത്തു വന്നത്. തുടര്‍ന്ന് ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ യുഎസില്‍ എത്തിയ പ്രദ്യുമ്‌നയെ പൊലീസ് പിടികൂടുകയായിരുന്നു.
Comments