ഡാലസ് ∙ നോർത്ത് അമേരിക്കാ–യൂറോപ്പ് മർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ ക്യാപ് 2019 സമാപിച്ചു. സെപ്റ്റംബർ 27, 28 തീയതികളിലായി പ്രിൻസ്റ്റൺ ലേക്ക് ലവോൺ ക്യാപ് സെന്ററിലാണ് വിവിധ പരിപാടികളോടെ നടന്ന ക്യാപ് സമാപിച്ചത്.
ഡാലസ്, ഒക്കലഹോമ ഇടവകകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഡാലസ് മർത്തോമാ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) വിദ്യാർഥികളുടെ ആരാധനയോടെയാണ് ക്യാപിന് തുടക്കം കുറിച്ചത്. റവ. ബ്ലസിൻ കെ. മോൻ ഉദ്ഘാടന പ്രസംഗം നടത്തി.
ശനിയാഴ്ച രാവിലെ നടന്ന ആരാധനക്ക് സെഹിയോൻ മർത്തോമാ ചർച്ച് സൺഡേ സ്കൂൾ വിദ്യാർഥികൾ നേതൃത്വം നൽകി. റവ. ഫാ. മാറ്റ് Lets regoice In the World എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
സെഹിയോൻ മർത്തോമ ചർച്ച് വികാരി റവ. മാത്യൂസ് മാത്യൂസ്, ഒക്കലഹോമ ചർച്ച് വികാരിയും സെന്റർ സൺഡേ സ്കൂൾ പ്രസിഡന്റുമായ റവ. തോമസ് ജോസഫ്, റവ. ഫാ. മാറ്റ്, സെന്റർ സെക്രട്ടറി വിനോദ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
Comments