(പന്തളം ബിജു തോമസ്, പി. ആർ. ഓ)
ഡാളസ്: ഫോമാ റോയൽ കൺവൻഷന്റെ ഏർലി ബേർഡ് രജിഷ്ട്രേഷൻ ഡിസ്‌കൗണ്ടുകൾ ഒരുമാസം കൂടി അനുവദിക്കുവാൻ ഫോമാ നാഷണൽ കമ്മറ്റി തീരുമാനിച്ചു. സെപ്തംബർ മാസം മുപ്പതാം തീയതി അവസാനിക്കാനിരുന്ന ഈ ഡിസ്‌കൗണ്ട് പാക്കേജുകൾക്ക് ധാരാളം മലയാളികൾ കൂടുതൽ സമയം അഭ്യർത്ഥിച്ചിരുന്നു. ഈ ആവശ്യം നാഷണൽ കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയും, അത് ഒരു മാസം കൂടി അനുവദിക്കുവാൻ അംഗീകരിക്കുകയും ചെയ്തു. ഫോമാ റോയൽ കൺവൻഷന്റെ ഈ ഡിസ്‌കൗണ്ട് പാക്കേജുകൾക്ക് വൻ ഡിമാന്റാണ്. ആദ്യമാദ്യം ബുക്ക് ചെയ്യുന്നവർക്ക്, മുൻഗണനാക്രമത്തിൽ സൗകര്യങ്ങൾ ലഭ്യമാകും. റോയൽ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം, നാല് തരത്തിലുള്ള പാക്കേജുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ നാല് തരം പായ്‌ക്കേജുകൾക്കും നിലവിൽ ഈ സ്‌കീമിൽ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. വന്പിച്ച ഇളവുകളാണ് ഗ്രൂപ്പ് ഡിസ്‌കൗണ്ടുകൾ വഴി ലഭ്യമാകുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ റോയൽ ഫൺ, അതുമാത്രമാണ് ഫോമാ റോയൽ കൺവൻഷൻ ഏർലി ബേർഡ് ഡിസ്‌കൗണ്ട് കൊണ്ട് സാധ്യമാകുന്നത്. ഫോമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി കൺവൻഷന് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും, അത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://fomaa.com/fomaa-ocean-cruise-convention/
കരീബിയൻ ദ്വീപുകളുടെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന "കൊസുമൽ" ഒരു ചെറിയ ദ്വീപാണ്. അമേരിക്കൻ ടൂറിസ്റ്റുകൾക്കായി അണിയിച്ചൊരുക്കിയിട്ടുള്ള സ്വർഗ്ഗതുല്യമായ ടൂറിസ്റ്റു കേന്ദ്രമായി ഈ ദ്വീപ് അറിയപ്പെടുന്നു. വെളുത്ത തരി മണലുകളാൽ സമ്പുഷ്ടമായ നിരവധി ബീച്ചുകൾ, കഫേകൾ, ഫുഡ് കോർണറുകൾ മുതലായവ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാണ്. ഫൺ ആക്ടിവിറ്റികൾക്കായി അനന്തമായ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു. പാരാസെയിലിംഗ്, സ്‌നോർക്കിളിങ്ങ്, സ്കൂബ ഡൈവിംഗ്, ബോട്ടിങ്ങ്, ഫിഷിങ്ങ്, സബ് മറൈൻ ടൂർ, സീനിക് ടൂർ, ഐലൻഡ് ടൂർ മുതലായവ ഇതിൽ ചിലതുമാത്രമാണ്. ഏർലി ബേർഡ് ഡിസ്‌കൗണ്ട് സ്‌കീമിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ഷോർ ആക്ടിവിറ്റികൾക്കായി നേരത്തെ ടിക്കറ്റുകൾ ഉറപ്പിക്കുവാനാകും. വിനോദ യാത്ര കപ്പലിലുള്ള ഫൺ ആക്ടിവിറ്റികൾക്കും, ഓഫ് ഷോർ പരിപാടികൾക്കും ഇത് ബാധകമാണ്. വേനലവധിയുടെ ബന്ധപ്പെട്ടുള്ള ടൂറിസ്റ്റുകളുടെ തിരക്കുകൾ കണക്കിലെടുക്കുമ്പോൾ, ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഫോമാ എന്നും നമ്മോടൊപ്പമാണ്, പുതിയ പുതിയ ആശയങ്ങളും , പരിപാടികളുമായി ഈ റോയൽ കൺവൻഷൻ ഒരു മലയാളി മാമാങ്കമാക്കാനാണ് സംഘാടകരുടെ ശ്രമം. ഫോമാ കൺവൻഷൻ രജിസ്ട്രേഷന്റെ കൂടുതൽ വിവരങ്ങൾക്കായി, കൺവൻഷൻ ചെയർമാൻ ബിജു തോമസ് ലോസൻ (സെൽ: 972 342 0568), ഡാന, ലോസൻ ട്രാവൽസ് (സെൽ: 469 983 2016), കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ എന്നിവരുമായി ബന്ധപ്പെടുക. http://fomaa.com/fomaa-ocean-cruise-convention/
Comments