2018-ല്‍ കേരളത്തില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ ഓണാഘോഷം വേണ്ടെന്ന് വച്ച് സ്വരൂപിച്ച പതിനയ്യായിരം ഡോളര്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം മുന്‍ പ്രസിഡന്റ് രജ്ഞന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഏല്‍പിക്കുകയുണ്ടായി.
2019-ലും കേരളത്തിലെ പ്രളയക്കെടുതി ഉണ്ടായപ്പോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഒന്നടങ്കം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വം ഹോം ഫോര്‍ ഹോംലസ് എന്ന പ്രോജക്ടിലൂടെ ഫണ്ട് സമാഹരിക്കുവാന്‍ തീരുമാനിച്ചു.
അസോസിയേഷന്റെ വിവിധ പരിപാടിയിലൂടെ സമാഹരിച്ച തുക കൃത്യമായി അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കണമെന്ന് ഭാരവാഹികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ 150-ല്‍ പരം വീടുകള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഡോ.എം.എസ്.സുനിലിനെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ബന്ധപ്പെടുന്നതിന് സാധിച്ചു. അപ്രകാരം ഡോ.എം.എസ്. സുനിലിനെ അസോസിയേഷന്‍ ഷിക്കാഗോയിലേക്ക് ക്ഷണിക്കുകയും, ക്ഷണം സ്വീകരിച്ച് ഷിക്കാഗോയിലെത്തിയ ഡോ.എം.എസ്. സുനിലിനെ നാലു വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാവശ്യമായ ഇരുപതിനായിരം ഡോളര്‍ ഏല്‍പിക്കുകയുണ്ടായി. ഇരുപതിനായിരം ഡോളര്‍ അസോസിയേഷന്റെ അഭ്യുദയകാംക്ഷികളായ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ചുണ്ടാക്കിയതാണ്.
'ഹോം ഫോര്‍ ഹോംലസ് ' എന്ന പ്രോജക്ടിലേക്ക് സംഭാവന നല്‍കിയ എല്ലാവരെയും അസോസിയേഷനുവേണ്ടി പ്രസിഡന്റ്- ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍- ജിതേഷ് ചുങ്കത്ത്, വൈസ് പ്രസിഡന്റ്-ബാബു മാത്യു, ജോ.സെക്രട്ടറി-സാബു കട്ടപ്പുറം, ജോ.ട്രഷറര്‍-ഷാബു മാത്യു ബോര്‍ഡംഗങ്ങളായ- ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ലീല ജോസഫ്, മേഴ്‌സി കുറിയാക്കോസ്, കാല്‍വിന്‍ കവലയ്ക്കല്‍, ആഗ്നസ് തെങ്ങുംമൂട്ടില്‍, ആല്‍വിന്‍ ഷിക്കൂര്‍, ചാക്കോ മറ്റത്തില്‍ പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ജെസ്സി റിന്‍സി, കൊച്ചുമോന്‍ ചിറയില്‍, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംച്ചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ്, ടോബിന്‍ തോമസ്, രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം
Comments