You are Here : Home / USA News

എബി.സി ന്യുസ് 8 റിപ്പോര്‍ട്ടര്‍ ബേസില്‍ ജോണ്‍ ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തില്‍ പങ്കെടുക്കും

Text Size  

Story Dated: Thursday, October 03, 2019 02:21 hrs UTC

ന്യു ജെഴ്‌സി: മുഖ്യധാര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിരൊളായ ബേസില്‍ ജോണ്‍ ഇന്ത്യ പ്രസ് ക്ലബിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എബിസിയുടെ ഭാഗമായ ന്യൂസ് 8 റിപ്പോര്‍ട്ടറും ആങ്കറുമാണ് ന്യു റോഷല്‍, ന്യു യോര്‍ക്ക് സ്വദേശിയായ ബേസില്‍ ജോണ്‍

മുഖ്യധാര ടിവി രംഗത്ത് ഇന്ത്യന്‍ വംശജര്‍ അഭിമുഖീകരിക്കുന്ന  പ്രശ്‌നങ്ങളെപ്പറ്റിയും മാധ്യമ രമത്തെ പുതിയ ചലനങ്ങളെപ്പറ്റിയും ബേസില്‍ സംസാരിക്കും.

റിച്ച്മണ്ടില്‍ വരും മുന്‍പ് രണ്ട് വര്‍ഷം നോര്‍ത്ത് കരലിനയിലെ വില്മിംഗ്ടണില്‍ എ.ബി.സി യുടെ ഭാഗമായ ഡബ്ലിയു.ഡബ്ലിയു. എ. വൈ. നൂസ്‌റിപ്പോര്‍ട്ടറും ആങ്കറുമായിരുന്നു.

ആര്‍ടിഡിഎന്‍സി (റേഡിയോ ടെലിവിഷന്‍ ഡിജിറ്റല്‍ ന്യൂസ് അസോസിയേഷന്‍ ഓഫ് കരോലിനാസ്) 2018ലെ മികച്ച ടിവി ന്യൂസ് മള്‍ട്ടൈ മീഡിയ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ ആയി ബേസിലിനെ അവാര്‍ഡ് നല്കി ആദരിച്ചു.

സ്വയം എഴുതി സ്വയം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത ചെയ്ത ഫീച്ചറിനു നല്‍കുന്നതാണു മള്‍ട്ടൈ മീഡിയ അവാര്‍ഡ്. നോര്‍ത്ത്‌സൗത്ത് കരലിനകളിലെ നൂറുകണക്കിന് അപേക്ഷകരില്‍ ആദ്യ രണ്ട് പേരില്‍ ഒരാളായി തിരഞ്ഞെടുക്കുകയും അവസാന റൗണ്ടില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

അവിടെ കുടിവെള്ളത്തിലെ ജെന്‍എക്‌സ് എന്ന കെമിക്കല്‍ ബാധയും ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് വിതച്ച ദുരന്തവുമൊക്കെ ബേസില്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂ റോഷലില്‍ അയോണ പ്രിപ്പറേറ്ററി സ്കൂളില്‍ പഠിച്ച ബേസില്‍ പ്രസംഗം, ഡിബേറ്റ്മത്സരങ്ങളില്‍ ചെറുപ്പത്തില്‍ പങ്കെടുത്തു. ഇത് ജേര്‍ണലിസത്തിലും മറ്റുള്ളവരുടെ മുന്നില്‍ അവതാരനാകാനുമുള്ള താല്‍പ്പര്യമുണ്ടാക്കി.

ഈ മാധ്യമ താല്പര്യം മൂലം ലോംഗ് ഐലന്‍ഡിലെ സ്‌റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയുടെ ജേണലിസം സ്കൂളില്‍ ചേര്‍ന്നു. അവിടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടി. ക്യാമ്പസ് പത്രം സ്‌റ്റേറ്റ്‌സ്മാന്റെ അസിസ്റ്റന്റ് മള്‍ട്ടൈ മീഡിയ എഡിറ്റര്‍ കൂടിയായിരുന്നു ബേസില്‍. ആങ്കര്‍, റിപ്പോര്‍ട്ടര്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എസ്ബി ന്യൂസ് ഷോയില്‍ പ്രവര്‍ത്തിച്ചു

ന്യൂയോര്‍ക്കിലെ സിബിഎസ് ന്യൂസിന്റെ ബ്രോഡ്കാസ്റ്റ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റേണ്‍ ചെയ്ത സമയമായിരുന്നു അവിസ്മരണീയമായത്.

എംടി.എ.യില്‍ നിന്നു വിരമിച്ച ജോണ്‍ കുഴിയാനിയിലിന്റെയും ആര്‍.എന്‍. ആയ ഏലിയാമ്മ ജോണിന്റെയും പുത്രനാണ്. സഹോദരിമാര്‍: ബിബി ജോണ്‍ (സ്കൂള്‍ സൈക്കോളജിസ്റ്റ്), ബെനിറ്റ് ജോണ്‍ (ചരിത്ര അധ്യാപിക)

ജോലിത്തിരക്കിനിടയിലും പാട്ടും പാചകവും ആസ്വദിക്കാന്‍  ഇപ്പോഴും സമയം കണ്ടെത്തുന്നു 25കാരനായ ഈ അവിവാഹിതന്‍.

ഒക്ടോബര്‍ 10,11,12 തീയതികളില്‍ ന്യു ജെഴ്‌സി എഡിസണിലെ ഇഹോട്ടലില്‍ വച്ചാണു കണ്വന്‍ഷന്‍. കേരളത്തില്‍ നിന്ന് മന്ത്രി കെ.എ. ജലീലും പ്രമുഖ പത്രക്കാരും പങ്കെടുക്കുന്നു.

മാധ്യമ രംഗത്തോടു താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. രജിസ്‌റ്റ്രെഷന്‍ ഫീ ഒന്നുമില്ല. വിവരങ്ങള്‍ക്ക്: indiapressclub.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.