You are Here : Home / USA News

ലാന സമ്മേളനത്തില്‍ ചെറുകഥ ചര്‍ച്ച

Text Size  

Story Dated: Thursday, October 03, 2019 02:23 hrs UTC

നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234)വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് നാഷ്ണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് അമേരിക്കയിലേയും കാനഡയിലേയും ചെറുകഥാകൃത്തുക്കളുടെ കഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രസിദ്ധ സാഹിത്യകാരന്മാരുടെ പാനലായിരിക്കും ചര്‍ച്ച നയിക്കുന്നത്. ലാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെ കഥകള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുകയുള്ളൂ. കഥാകൃത്തുക്കള്‍ക്ക് അവരുടെ കഥകളെ പറ്റി സംസാരിക്കാന്‍ അവസരമുണ്ടായിരിക്കും.
 
ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നു ആഗ്രഹിക്കുന്ന എഴുത്തുകാര്‍ അവരുടെ രചനകള്‍ താഴെ കൊടുത്തിരിക്കുന്ന ഈ മെയിലുകളില്‍ ഒന്നിലേക്ക് ഒക്ടോബര്‍ 17നു മുമ്പായി അയയ്ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
 

kkjohnson05@gmail.com, jmathews335@gmail.com.
വിശദവിവരങ്ങള്‍ക്ക് കെ.കെ.ജോണ്‍സണ്‍(914 610 1594) ജോസന്‍ ജോര്‍ജ്ജ്(469-755-1988) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.