നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന് നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്സ് ബ്രാഞ്ച്, ടെക്സസ് 75 234)വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് നാഷണൽ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന കാവ്യാമൃതം പരിപാടിയിലേക്ക് അമേരിക്കയിലേയും കാനഡയിലേയും കവിതാ പ്രേമികൾക്ക് സ്നേഹസ്വാഗതം . ഈ പരിപാടിയിൽ സ്വന്തം കവിത അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . ഓരോരുത്തർക്കും കവിതാവതരണത്തിനും സഹൃദയരു മായി സ്വന്തം കാവ്യാനുഭവം പങ്കുവെക്കുന്നതിനുമായി
അഞ്ചു മിനിറ്റായിരിക്കും ലഭിക്കുക . പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാർ ഒക്ടോബർ 20 നു മുൻപായി മോഡറേറ്റർ മാരെ താഴെ കാണുന്ന ഈമെയിലിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Comments