You are Here : Home / USA News

ചര്‍ച്ചയും സെമിനാറും കലാപരിപാടികളുമായി ഇന്ത്യാ പ്രസ് ക്ലബ്കോണ്‍ഫറന്‍സിന് ഇന്ന്തിരി തെളിയും

Text Size  

Story Dated: Friday, October 11, 2019 02:26 hrs UTC

 
 
എഡിസണ്‍, ന്യുജേഴ്‌സി: അമേരിക്കയിലെ മലയാള മാധ്യമ സംസ്‌കാരത്തിന്റെ തറവാട് പുരയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തര്‍ദേശ്യ കോണ്‍ഫറന്‍സിനു മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളാതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന സൗഹ്രുദ കൂട്ടായ്മയോടെ തുടക്കമായി. ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ശനി) മന്ത്രി നിര്‍വഹിക്കും.
 
ഒരു പതിനാറ്റാണ്ടിലേറെപാരമ്പര്യമുള്ളഇന്ത്യാപ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സ്വടക്കേ അമേരിക്കയിലെപ്രവാസി സമൂഹത്തിന്സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയാണ്. കേരളത്തില്‍നിന്നുള്ളരാഷ്ട്രീയ മാധ്യമ പ്രമുഖരുംഅമേരിക്കയിലെമലയാളി സംഘടനകളുംഇന്ത്യാ പ്രസ് ക്ലബിന്റെഎട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളുംകോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.
 
സെമിനാറുകളും ഈടുറ്റ ചര്‍ച്ചകളുമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ന് (ഒക്േടോബര്‍ 11 വെള്ളി) രാവിലെ 10 മണി മുതല്‍ സെമിനാറുകള്‍ തുടങ്ങും.
 
പത്ത് മണി മുതല്‍ 11:30 വരെനടക്കുന്ന സെമിനാര്‍ഫ്രണ്ട് ലൈന്‍ - ഹിന്ദുഅസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ നയിക്കും. വിഷയം: വിധ്വംസക കാലത്തെ വിധേയത്വ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍.ഇന്ത്യാ പ്രസ് ക്ലബ്സ്ഥാപക പ്രസിഡന്റ് ജോര്‍ജ്ജോസഫ്മോഡറേറ്ററായിരിക്കും.
 
ഉച്ചക്ക് 2-നു ഫേസ് ബുക്കിലെ തരംഗമായവിനോദ് നാരായണന്‍(ബല്ലാത്ത പഹയന്‍) നയിക്കുന്ന സെമിനാര്‍. വാര്‍ത്തകളുടെഉള്ളടക്കം; സൃഷ്ടിയുംഅവതരണവും എന്നതാണ് വിഷയം.
 
വൈകിട്ട് 5.30 മണിക്ക്ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി കെ.ടി ജലീല്‍ സമ്മേളനംഉദ്ഘാടനം ചെയ്യും.ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കരഅധ്യക്ഷത വഹിക്കും.
 
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്ഓള്‍ഡ്ഇസ് ഗോള്‍ഡ് ഗാനസന്ധ്യ 'ഹ്രുദയതാളം'നടക്കും. പത്ത് ഗായകര്‍ പഴയ ഗാനങ്ങള്‍ ആലപിക്കുന്ന പുതുമയാര്‍ന്ന പരിപാടിയാണിത്.
 
12-ാം തീയതി ശനിയാഴ്ച രാവിലെ 10മണിമുതല്‍11.30 വരെവ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍' എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്നയിക്കുന്ന സെമിനാര്‍.പ്രസ് ക്ലബ്മുന്‍ പ്രസിഡന്റ്ടാജ് മാത്യുമോഡററേറ്റര്‍ ആയിരിക്കും.
 
ഉച്ചക്ക് 1.30 മുതല്‍മൂന്നു മണി വരെഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍എം.ജി രാധാകൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍.ഏഷ്യാനെറ്റ്ന്യൂസ്യുഎസ്കറസ്‌പോണ്ടന്റ് ഡോ. കൃഷ്ണകിഷോര്‍ മോഡറേറ്റായിരിക്കും.
 
വൈകിട്ട് 5.30 മണിക്ക്സമാപന സമ്മേളനം. ചടങ്ങില്‍ഇന്ത്യാ പ്രസ് ക്ലബ്അവാര്‍ഡ്ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍പുരസ്‌കാരങ്ങള്‍നല്‍കും.കോണ്‍ഫറന്‍്‌സ് വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെയും ആദരിക്കും.കൂടാതെ വൈവിധ്യമാര്‍ന്ന ന കലാപരിപാടികളുംഅരങ്ങിലെത്തും.
 
കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ പ്രസിഡന്റ്മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം , ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള ,ജോ. ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേത്രുറ്റ്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
 
സമ്മേളനത്തില്‍ ആര്‍ക്കും പങ്കെടുക്കാം. രജിസ്റ്റ്രേഷനോ ഫീസൊ ഒന്നുമില്ല.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.