(ഷോളി കുമ്പിളുവേലിൽ, ഫോമാ ന്യൂസ് ടീം)
ഡാളസ്: അടുത്ത വർഷം ജൂലായിൽ നടക്കുന്ന ഫോമാ റോയൽ കൺവെൻഷൻ അവിസ്മരണീയമാക്കുന്നതിന് വിവിധ കലാപരിപാടികൾ അണിയറയിലൊരുങ്ങുന്നു. മലയാളി മന്നൻ, മലയാളി മങ്ക, ഫോമാ ക്യൂൻ, ഷൊർട് ഫിലിം ഫെസ്റ്റിവൽ എന്നിവ കൂടാതെ ചീട്ടുകളി മത്സരം, സാംസ്കാരികവേദി എന്നിവ മത്സരാടിസ്ഥാനത്തിൽ പ്രധാന വേദികളിൽ അരങ്ങേറും. അതോടൊപ്പം വിവിധ സംഘടനകൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ നൃത്തനൃത്യങ്ങൾ ഉൾപ്പെടുന്ന കലാപരിപാടികളും ഉണ്ടാകും. കേരളത്തിൽ നിന്നുമെത്തുന്ന പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും ഇത്തവണത്തെ കൺവെൻഷന്റെ മാറ്റുകൂട്ടുമെന്ന് കൺവൻഷൻ കമ്മറ്റി അറിയിച്ചു.
ഇത്തവണത്തെ ഫോമാ കൺവെൻഷനിൽ പങ്കെടുക്കുന്നവരുടെ സ്മരണയിൽ എന്നും നിലനിൽക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തു വരുന്നത്. ഫോമാ രാജ്യാന്തര റോയൽ കൺവെൻഷൻ ജൂലൈ ആറാം തീയതി ഗാൽവസ്റ്റൻ പോർട്ടിൽ നിന്നും ആരംഭിച്ച് മെക്സിക്കൻ ദ്വീപസമൂഹമായ കൊസുമലിൽ എത്തിച്ചേരുകയും, പിന്നീട് അവിടെ നിന്നും പത്താം തീയതി ഗാൽവസ്റ്റൻ പോർട്ടിൽ തിരിച്ചെത്തുകയും എത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രൂയിസ് ട്രിപ് ക്രമീകരിച്ചിട്ടുള്ളത്. കൺവെൻഷൻ രജിസ്ട്രേഷൻ വളരെയധികം മികച്ച രീതിയിൽ പുരോഗമിക്കുന്നു. കൺവൻഷനിലേക്ക് ഒക്ടോബർ മാസം രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസിൽ ഇളവ് ലഭിക്കുന്നതാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വിവിധതരത്തിലുള്ള മുറികൾ ലഭ്യമാവും വിധം വിവിധതരം പായ്‌ക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്. http://fomaa.com/fomaa-ocean-cruise-convention/
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ, ജനറൽ കൺവീനർ സുനിൽ തലവടി എന്നിവർ ഒറ്റകെട്ടായി ഈ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു . http://fomaa.com/fomaa-ocean-cruise-convention/
Comments