ചിക്കാഗൊ: 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം യു.എസ്. ഇന്നും യുദ്ധം തുടരുന്ന അഫ്ഗാനിസ്ഥാനിലെ സ്ഥിതിയേക്കാള്‍ ഭീകരമാണ് ചിക്കാഗോയിലെ ഇന്നത്തെ അവസ്ഥയെന്ന് പ്രസിഡന്റ് ട്രമ്പ് തുറന്നടിച്ചു.
ഒക്ടോബര്‍ 28 ചിക്കാഗോയില്‍ നടത്തിയ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഇന്റര്‍നാഷ്ണല്‍ അസ്സോസിയേഷന് ഓഫ് ചീഫ്സ് ഓഫ് പോലീസ് സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ട്രമ്പ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ ചിക്കാഗൊയെ കുറിച്ചുള്ള ഒരു ചിത്രമാണിതെന്നും ട്രമ്പ് കൂട്ടിചേര്‍ത്തു. ചിക്കാഗൊയുമായി തുലനം ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷിതം അഫ്ഗാനിസ്ഥാനാണ് ട്രമ്പ് പറഞ്ഞു.
2017 മുതല്‍ ചിക്കാഗൊ പോലീസ് സൂപ്രണ്ട് എസ്സി ജോണ്സണ് തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പോലീസ് സൂപ്രണ്ടു അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നില്ലെന്നും ട്രമ്പ് കുറ്റപ്പെടുത്തി.
2017 ന് ശേഷം ആദ്യമായാണ് ട്രമ്പ് ചിക്കാഗൊയില്‍ എത്തിയതു ട്രമ്പിന്റെ നയങ്ങളോടുള്ള വിയോജിച്ചു പ്രകടിപ്പിച്ചു പോലീസ് ചീഫ് പരിപാടി ബഹിഷ്ക്കരിച്ചതു ട്രമ്പിനെ ചൊടിപ്പിച്ചിരുന്നു.
ചിക്കാഗൊയെ കുറിച്ചു ട്രമ്പ് നടത്തിയ പരാമര്‍ശത്തോടു പോലീസ് ചീഫും, മേയര്‍ ലോറി ലൈറ്റു ,ൂട്ടും വിയോജിച്ചു. 2017 ല്‍ 653 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ 2018 ല്‍ അതു 561 ആയും, 2019ല്‍ ഇതുവരെ 436 കൊലപാതകങ്ങളുമാണ് നടന്നിട്ടുള്ളതെന്ന് ചീഫ് പറഞ്ഞു. അമേരിക്കയിലെ ഏറ്റവും അപകടകരമായ സിറ്റികളില്‍ ഒന്നാണ് ഒബാമയുടെ ജന്മദേശമായ ചിക്കാഗൊ.
Comments