ന്യൂജേഴ്‌സി : ലോകമെമ്പാടും മലയാളികൾ കേരളപിറവി ആഘോഷിക്കുന്ന നിറവിൽ വേൾഡ് മലയാളി കൌൺസിൽ, ന്യൂജേഴ്‌സി പ്രൊവിൻസ് ഒരുക്കിയിരിക്കുന്ന കേരളപ്പിറവി ദിനാഘോഷ ചടങ്ങുകൾക്ക് നവംബർ 10 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ ന്യൂജേഴ്‌സിയിലെ എഡിസൺ നഗരത്തിൽ സ്ഥിതി ചെയുന്ന ഇ ഹോട്ടൽ വേദിയൊരുക്കും
ജഡ്ജ് ജൂലി മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും . അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇപ്പോൾ ന്യായാധിപതിയായി സേവനം അനുഷ്ഠിക്കുന്ന ജൂലി മാത്യു ടെക്സസിൽ ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വംശജയാണ്
കേരളപിറവിയുടെ പ്രാധാന്യം വിളിച്ചോതുന്ന വേൾഡ് മലയാളി കൗൺസിൽ നയിക്കുന്ന “ 'അമ്മ മലയാളം “ സംഘഗാനം തുടങ്ങി ,വൈവിധ്യമാർന്ന നൃത്ത , ഗാന കലാവിരുന്നുകൾ അടങ്ങിയ കേരള പിറവി ദിനാഘോഷം പ്രവാസി സമൂഹത്തിനു ജന്മനാടിൻറെ മാധുര്യമേറിയ ഗൃഹാതുര്യത്തിൻറ്റെ ഓർമ്മകൾ സമ്മാനിക്കുന്നതിനൊപ്പം “എന്റെ മലയാളം ഭൂമി മലയാളം “ ഭാഷ പ്രതിജ്ഞക്കും സാക്ഷ്യം വഹിക്കും
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച റാഫിൾ ടിക്കറ്റ് വിജയികളുടെ സമ്മാനദാന ചടങ്ങും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്
കേരള പിറവി ദിനാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി WMC ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളിൽ, സെക്രട്ടറി വിദ്യ കിഷോർ, ട്രഷറർ ശോഭ ജേക്കബ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ , WMC ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ ജോർജ് ജേക്കബ് എന്നിവരോടൊപ്പം മറ്റു എക്സിക്റ്റീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു
വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവർ ന്യൂജേഴ്‌സി പ്രോവിന്സിന്റെ ഈ പ്രോഗ്രാമിന് എല്ലാ ഭാവുകങ്ങളും നേർന്നു
Comments