ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ ഒരുമിച്ച് ഒരേ വേദിയില്‍ സ്വന്തം കൃതികളില്‍ കയ്യൊപ്പ് ചാര്‍ത്തി കിന്നസിലേക്ക് കയറിക്കൂടിയ ചരിത്ര നിമിഷം ഷാര്‍ജ പുസ്തകോല്‍സവത്തിന് സ്വന്തമായി . ചരിത്രമായ ആ ഒപ്പിടല്‍ ചടങ്ങില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 1530 പേരാണ് പങ്കെടുത്തത്. എഴുത്തുകാര്‍ അവരുവരുടെ കൃതികളുമായെത്തി റജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങി പ്രത്യേകം സജ്ജമാക്കിയിരുന്ന മേശകളില്‍ അണിനിരക്കുകയായിരുന്നു .
ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്മാരും സാധാരണക്കാരും എത്തിയിരുന്നു. നമ്പര്‍ കോഡ് ഇല്ലാതിരുന്നതിനാല്‍ റജിസ്ട്രേഷന് നടത്താനാകാതെ നിരാശരായി മടങ്ങിയവരും ധാരാളം. പരമാവധി അഞ്ചു പുസ്തകങ്ങളില്‍ വരെ ഒരാള്‍ക്ക് ഒപ്പിടാമായിരുന്നു. ഈ പുസ്തകങ്ങള്‍ ഷാര്‍ജ ബുക്ക് അതോറിറ്റി പ്രസാധകരില്‍ നിന്നു വാങ്ങി. ഇവ ഇനി വിവിധ ഗ്രന്ഥശാലകള്‍ക്ക് അലങ്കാരമാവും. സാഹിത്യകാരന്മാരില് നിന്ന് നേരിട്ട് പുസ്തകം വാങ്ങി മടങ്ങിയവരും ഏറെ.ചരിത്രത്തോടൊപ്പം നില്ക്കാന് കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് അഞ്ചോളം നിയമപുസ്തകങ്ങളുടെ രചയിതാവും നിയമത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുള്ള ഇമറാത്തി വനിത ഡോ.ഹവ്റ മോസ പറഞ്ഞു. ഇവരുടെ ഭര്‍ത്താവും അഡ്വക്കേറ്റുമായ മുഹമ്മദ് അബ്ദു റഹ്മാനും നിയമത്തെക്കുറിച്ചുള്ള സ്വന്തം കൃതിയുമായും എത്തിയിരുന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളാണ് ഇതെന്ന് തമിഴ് നാട്ടില്‍ നിന്നുള്ള എഴുത്തുകാരി അഭിനയ ശ്രീകാന്ത് പറഞ്ഞു.
യുഎഇയുടെ ഏഴ് എമിറേറ്റുകളെക്കുറിച്ച് ഏളു രാജാക്കളിന്‍ ദേശം എന്ന പുസ്തകവുമായാണ് പുസ്തകവുമായാണ് അഭിനയ ചെന്നൈയില്‍ നിന്ന് എത്തിയത്.മലയാളത്തില്‍ നിന്ന് നിരവധി എഴുത്തുകാര്‍ സ്വന്തം കൃതികളുമായി എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ക്കൂടി പ്രശസ്തി നേടിയ മിനി വിശ്വനാഥന് ,ലക്ഷ്മി പ്രിയ തുടങ്ങിയവരും തങ്ങളുടെ ആദ്യ പുസ്തകങ്ങളുമായി ഗിന്നസ് റിക്കാര്‍ഡിനൊപ്പം കൂടി .
Comments