You are Here : Home / USA News

നയ്മ രണ്ടാം വാര്‍ഷിക ആഘോഷം ഞായറാഴ്ച

Text Size  

Story Dated: Sunday, November 10, 2019 11:52 hrs UTC

ന്യൂയോര്‍ക്ക്: പുതുതലമുറ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കി രണ്ടു വര്‍ഷം മുന്‍പ് രൂപം കൊണ്ട ന്യൂയോര്‍ക്ക് മലയാളി അസോസ്സിയേഷന്‍ (NYMA) ) രണ്ടാം വാര്‍ഷിക ആഘോഷം നവംബര്‍ 10 ഞായര്‍ വൈകിട്ട് 5.30ന് ന്യൂ ഹൈഡ് പാര്‍ക്ക് ലേക്ക്വില്‍ റോഡിലുള്ള എല്‍ക്‌സ് ലോഡ്ജ് (ELKS Lodge, 901 Lakeville Road, New Hyde Park, NY 11040) ആഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. വര്‍ണ്ണാഭമായ ഫാമിലി നൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത മജീഷ്യന്‍ എസ്.എ.സി. വസന്ത് അവതരിപ്പിക്കുന്ന മാജിക് ഷോ, കലാഭവന്‍ ജയന്‍ അവതരിപ്പിക്കുന്ന മിമിക്‌സ് ഷോ, നയ്മ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന ഡാന്‍സ്, ഗാനമേള തുടങ്ങിയ വിവിധ വിസ്മയം തീര്‍ക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കുവാനുള്ള അവസരം അസോസ്സിയേഷന്‍ ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട്.

എസ്. എ.സി. വസന്ത് ഇന്ത്യയിലെ പ്രശസ്തനായ മജീഷ്യനാണ്. മാജിക്, ഹിപ്‌നോട്ടിസം, മെസ്മറിസം, മൈന്‍ഡ് റീഡിംഗ് തുടങ്ങിയവയില്‍ അഗ്രഗണ്യനായ വസന്ത് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടുളള കോയമ്പത്തൂര്‍ സ്വദേശിയാണ്. ചെസ് മാസ്റ്റര്‍ ഗാരി ക്യാസ്പറോവ്, ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി, ബോളിവുഡ് താരം ജാക്കി ഷറോഫ്, കോളിവുഡ് താരങ്ങളായ ചിരഞ്ജീവി, അലി, വെങ്കടേഷ്, ഖുഷ്ബു തുടങ്ങിയ പ്രമുഖരോടൊപ്പം വേദികള്‍ പങ്കിട്ടിട്ടുള്ള വസന്ത് മാജിക്കിലും മായാജാലത്തിലുമുള്ള ധാരാളം ടി.വി.ഷോകള്‍ നടത്തിയിട്ടുണ്ട്. ഇ ടി.വി, സീ തെലുഗു ടി.വി., സ്റ്റാര്‍ വണ്‍, വിജയ് ടി.വി., സോണി ടി.വി., ബി.ബി.സി, ദൂരദര്‍ശന്‍ മുതലായ ചാനലുകളില്‍ വസന്തിന്റെ ധാരാളം പ്രകടന എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നയ്മ പ്രസിഡന്റ് ജേക്കബ് കുര്യന്‍, വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജന്‍ , സെക്രട്ടറി മാത്യു ജോഷ്വ, ട്രഷറര്‍ അനിയന്‍ മൂലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ആഘോഷത്തിന്റെ കണ്‍വീനര്‍ ലാജി തോമസാണ്. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പപര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കണ്‍വീനര്‍ ലാജി തോമസ് (5168490368), പ്രസിഡന്റ് ജേക്കബ് കുര്യന്‍ (6313527536), സെക്രട്ടറി മാത്യു ജോഷ്വ (5167612406), പി.ആര്‍.ഒ. ജോര്‍ജ് കൊട്ടാരത്തില്‍ (718 7493165).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.