ഡിട്രോയിറ്റ്: ഡാളസ്സിലെ ഡി. വിനയചന്ദ്രന് നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനാ സാഹിത്യസമ്മേളനത്തില്‍ അമേരിക്കന്‍, കനേഡിയന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവരുട രചനകള്‍ മഹത്തരും മനോഹരവുമാക്കുന്നതിന്റെയും ഭാഗമായി: അബ്ദുള്‍ പുന്നയൂര്‍ക്കുളം ഫ്രാന്‍സിസ് എ. തോട്ടത്തിന്റെ കവിതാ സമാഹാരമായ 'വീണ്ടും സുനാമി', 'അമേരിക്കന്‍ മഴ', മോന്‍സി സകറിയയുടെ ചെറുകഥകളായ 'രാപ്പാടികളുടെ ഗാനം കേള്‍ക്കാന്‍', ജോണ്‍ മാത്യുവിന്റെ 'അപ്പൂപ്പ യു', റീനി മമ്പലത്തിന്റെ 'ശിശിരത്തിലെ ഒരുദിവസം', ജെ. മാത്യൂസിന്റെ 'ദര്‍പ്പണം', മാലിനിയുടെ ചെറുകഥകളായ 'നീയും ഞാനും പിന്നെ നമ്മളും', '19 ലെ ലാനയുടെ കവിതാ പുരസ്കാരം നേടിയ ബിന്ദു ടിജിയുടെ 'രാസമാറ്റം' എന്നീ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ജയിംസ് കൂരീക്കാട്ടില്‍ ഈ വര്‍ഷത്തെ ലാനാ അവാര്‍ഡ് കരസ്ഥമാക്കിയ ഷാജന് ആനിത്തോട്ടത്തിന്റെ 'ഒറ്റപ്പയറ്റ്', എന്ന ലേഖന സമാഹാരവും സന്തോഷ് പാല ജയന്ത് കാമച്ചേരിലിന്റെ 'കുമരകത്ത് ഒരു പെസഹ', മിനി നായര്‍ കൂരീക്കാട്ടിലിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍', എന്ന പുസ്തകം, ഡോ. എ. സുകുമാര്‍ തമ്പി ആന്റണിയുടെ 'മെക്സിക്കന്‍ മതില്' എന്ന കഥയും പരിചയപ്പെടുത്തി. തുടര്‍ന്ന് ഫ്രാന്‍സിസിന്റെ 'അമേരിക്കന്‍ മഴ', ജെ. മാത്യൂസ് അബ്ദുളിനു നല്കി പ്രകാശനം ചെയ്തു. തമ്പി ആന്റണിയുടെ 'സിനിമയും പിന്നെ ഞാനും' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ കനഡായിലെ എഴുത്തുകാരി നിര്‍മ്മലയ്ക്കു നല്കി ഗീതാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. കൂരീക്കാട്ടില്‍ പുന്നയൂര്‍ക്കുളത്തിന്റെ 'ടഹലലു ണമഹസലൃ' എന്ന ൗെൃൃലമഹ ഇംഗ്ലീഷ് കവിത ചൊല്ലി. നോര്ത്തമേരിക്കന് എഴുത്തുകാരുടെ കൃതികള്‍ പരിചയപ്പെടുത്തുന്നതിനും പ്രകാശിപ്പിക്കുന്നതിനും അവസരമൊരുക്കിയ ലാനയ്ക്ക് സംഘാടകര്‍ നന്ദിയും ന•യും നേര്‍ന്നു.
Comments