ഷിക്കാഗോ: മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ധിക്കുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്.
വിഘ്‌ന നിവാരകനായ മഹാഗണപതിക്ക് വിശേഷാല്‍ പൂജകളോടെയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് . തുടര്‍ന്ന് വൈകിട്ട് കൃത്യം അഞ്ച് മണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം, കലിയുഗവരദന്റെ തിരുസനിന്നധാനം തുറന്ന്, ദീപാരാധന നടത്തി., തുടര്‍ന്ന് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടര്‍ന്നു നൈവേദ്യ സമര്‍പണത്തിനുശേഷം സര്‍വ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്നു നമസ്കാരമന്ത്രവും മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ച്, ഈവര്‍ഷത്തെ മണ്ഡല മഹോത്സവത്തിന് കൊടിയേറി.തുടര്‍ന്ന് നടന്ന മഹാ അന്നദാനത്തോടെ 2019 ലെ കൊടിയേറ്റ് പൂജകള്‍ക്ക് പരിസമാപ്തിയായി.
ഈ വര്‍ഷത്തെ മണ്ഡല കൊടിയേറ്റ് പൂജകള്‍ക്ക് ബിജു കൃഷ്ണ സ്വാമികള്‍ നേതൃത്വം നല്‍കി. രവി ദിവാകരന്‍, ശിവ പ്രസാദ് പിള്ള, അനുരാഗ് ഗുരുക്കള്‍ എന്നിവര്‍ പരികര്‍മ്മിത്വം വഹിച്ചു. ഈ വര്‍ഷത്തെ മണ്ഡല കൊടിയേറ്റ് മഹോത്സവങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രജീഷ് ഇരുത്തറമല്‍ നേതൃത്വം നല്‍കി.
ഈ വര്‍ഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകള്‍ക്ക് സജി പിള്ളയും, രശ്മി മേനോനും നേതൃത്വം നല്കി. രമ നായരും കുടംബാംഗങ്ങളും ആണ് മണ്ഡലകാല കൊടിയേറ്റ് പൂജ സമര്‍പ്പിച്ചത്.
ഭാരതീയ ദര്‍ശനങ്ങള്‍ പറയുന്നത്, ഈ പ്രപഞ്ച പ്രഹെളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ് . ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്, നമ്മിലെ ശരിയായ ഉണ്മയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയ് ചന്ദ്രന്‍ പ്രസ്താവിച്ചു.
അതി രാവിലെ ഉണര്‍ന്ന് ബ്രഹ്മചര്യനിഷ്ഠയോടെ വ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയില്‍ അര്‍പ്പിച്ച്, ഭഗവാനില്‍ അഭയംപ്രാപിക്കുന്ന ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയും, ആത്മീയമായ ഉയര്‍ച്ച നേടുകയും ചെയ്യുന്നു. കുടുംബത്തില്‍ ഒരാളെങ്കിലും സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാല്‍ ആ കുടുംബത്തിന് തന്നെ പോസിറ്റീവ് ആയ പല മാറ്റങ്ങള്‍ സംഭവിക്കും എന്ന് ചിക്കാഗോ ഗീതാമണ്ഡലം ആത്മീയ ആചാര്യന്‍ ശ്രീ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു. മണ്ഡല മകരവിളക്ക് കൊടിയേറ്റ് ഒരു വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും, ഉത്സവസത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, ഗണേശ അഥര്‍വ ശീര്ഷ ഉപനിഷദ്ത്തിന്നും, പുരുഷസൂക്തത്തിന്നും ശ്രീരുദ്രത്തിന്നും ചമകങ്ങള്‍ക്കും നേതൃത്വം നല്കിയ ശ്രീരാജ അയ്യര്‍ക്കും, പണ്ഡിറ്റ് ഹരിഹരന്‍ജിക്കും, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ബിജുകൃഷ്ണന്‍ സ്വാമിയ്ക്കും, കൊടിയേറ്റ് ഉത്സവം സ്‌പോണ്‍സര്‍ ചെയ്ത രമ നായര്‍ക്കും കുടുംബത്തിനും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോന്‍ പ്രത്യേകം നന്ദി അറിയിച്ചു.
Comments