ന്യൂയോര്‍ക്ക്: 2020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തുന്ന നായര്‍ സംഗമത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും സ്വീകരിക്കാന്‍ യൂണിയന്‍ഡെയ്ല്‍ മാറിയറ്റ് ഒരുങ്ങിക്കഴിഞ്ഞു.
മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ ഗ്ലോബല്‍ നായര്‍ സംഗമത്തിന് ആതിഥ്യമരുളാന്‍ മാറിയറ്റ് ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വന്‍ഷണ്‍ എന്‍. എസ്. എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആക്കുവാന്‍ ഭരവാഹികള്‍ ശ്രമികുന്നുണ്ട്.
നൂറുകണക്കിന് ബാലികമാരും യുവതികളും കേരളത്തനിമയോടെ അണിഞ്ഞുഒരുങ്ങി താലപ്പൊലിയും , വര്‍ണ്ണശബളമായ മുത്തുക്കുടകളും , പുലികളിയും സാമൂഹ്യസാംസ്ക്കാരികരംഗത്തെ പ്രഗല്‍ഭരായവര്‍ അണിയിച്ചൊരുക്കുന്ന വാദ്യചെണ്ടമേളങ്ങളുടെ അകമ്പടിയുമായും കേരളകലാരൂപങ്ങള്‍ നൃത്തമാടിയും വിപുലമായ പ്രൊസഷനോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷ നില്‍ മുന്നൂറു പേരില്‍ പരം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഒരു പുതിയ അനുഭവമായിത്തീരും ന്യൂ യോര്‍ക്കില്‍ എന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വാനംപാടി കെ. എസ്സ് . ചിത്ര വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നു എന്ന പ്രേത്യേകതയും ഈ കണ്‍വെന്‍ഷന്ണ്ട് . ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള സംഗീത നിശയും ഈ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം ആണ്. അങ്ങെനെ ഈ കണ്‍വന്‍ഷന്‍ മുഴുവന്‍ സംഗീതപരമയിരിക്കും എന്നതില്‍ സംശയംമില്ല.
കഥകളി, കളരിപ്പയറ്റ്, നാടന്‍ കലാരൂപങ്ങള്‍, മോഹിയാട്ടം , കുച്ചിപ്പുടി തുടങ്ങി നിരവധി കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടന്‍ കലാരൂപങ്ങള്‍ ആസ്വദിക്കാനുള്ള ഒരു വേദി കുടിയവും ഈ കണ്‍വെന്‍ഷന്‍.
മല്ലിക സുകുമാരന്‍, നവ്യ നായര്‍,പ്രിയങ്ക നായര്‍, അശ്വതി നായര്‍,ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാര്‍, മുകുന്ദന്‍ തുടങ്ങി സനിമ രംഗത്തെ പ്രഗല്‍ഫര്‍ ഇതിനോടകംതന്നെ കണ്‍വെന്‍ഷന് ആശംസ അറിയിച്ചു വരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഗ്രീറ്റ് ആന്‍ഡ് മീറ്റ്, പ്രൊഫെഷണല്‍ ഫോറം, അക്കാഡമിക് കരിയര്‍ ഗൈഡന്‍സ്, യൂത്ത് ആക്ടിവിറ്റീസ് , വിമന്‍സ് എംപവര്‍മെന്‍റ് , റാന്‍ഡം ഡോര്‍ െ്രെപസ്, ന്യൂ യോര്‍ക്ക് സിറ്റി ടൂര്‍, എല്ലാമേഖലകളിലും മികവ് തെളിയിച്ച കമ്മ്യൂണിറ്റി മെംബേഴ്‌സിന് ഗ്ലോബല്‍ മന്നം അവാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തി കണ്‍വെന്‍ഷനെ അവസ്മരണീയമാക്കാന്‍ നാഷണല്‍ കമ്മിറ്റി ശ്രമിക്കുന്നതായി നാഷണല്‍ മെംബേര്‍സ് ആയ അപ്പുകുട്ടന്‍ പിള്ളൈ, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായര്‍, വിമല്‍ നായര്‍, കിരണ്‍ പിള്ള , സന്തോഷ് നായര്‍, പ്രസാദ് പിള്ള , ഡോ. ശ്രീകുമാര്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിപിള്ള , അഡ്വസറി ബോര്‍ഡ് : എം. എന്‍. സി .നായര്‍, സുരേഷ് പണിക്കര്‍ , ബാല മേനോന്‍ എന്നിവര്‍ അറിയിച്ചു.
ലോക തലസ്ഥാനമെന്നു ന്യു യോര്‍ക്കിനെ വിശേഷിപ്പിക്കാം. ആഗോളതലത്തില്‍, ലോക സാമ്പത്തിക സിരാകേന്ദ്രം,അതിനു പുറമെ നിരവധി സവിശേഷതകള്‍ നിറഞ്ഞ ആകര്‍ഷണീയമായ ടൂറിസ്റ്റ് സെന്ററുകള്‍ വെക്കേഷന് ഏറ്റവും പറ്റിയ ന്യൂ യോര്‍ക്ക് പോലുള്ള സിറ്റിയില്‍ ഗ്ലോബല്‍ നായര്‍ സംഗമം നടക്കുബോള്‍ അതില്‍ പങ്കെടുക്കാന്‍ വളരെ അധികം ആളുകള്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജനകീയ പങ്കാളിത്തം കൊണ്ട് ഏറ്റവും മികച്ച ഒരു ഗ്ലോബല്‍ നായര്‍ സംഗമം ആയിരിക്കും ഇതെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു.
ന്യൂ യോര്‍ക്കിലെ ഈ മഹാസംരംഭത്തില്‍ ആയിരത്തില്‍ പരം അതിഥികള്‍ അമേരിക്കയുടെയും കാനഡായുടെയും നാനാഭാഗത്തും നിന്നും വന്നു ചേര്‍ന്ന് ഈ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര വിജയമാക്കി തീര്‍ക്കുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷര്‍ സുരേഷ് നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ ശബരി നായര്‍ എന്നിവര്‍ അറിയിച്ചു.
Comments