ഇന്ത്യ അസോസിയേഷൻ ഓഫ് ലൊസാഞ്ചലസ് പ്രസിഡന്റായി ഔസേഫ് പൗലോസിനെ തിരഞ്ഞെടുത്തു. നവംബർ 13ന് നടന്ന അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ പതിനേഴംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തിൽ സുനിൽ അഗർവാൾ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സംസ്ക്കാരവും പാരമ്പര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 1999ലാണ് ഇന്ത്യൻ അസോസിയേഷൻ രൂപീകൃതമായത്. സംഘടനയുടെ രൂപീകരണം മുതൽ വിവിധ തലങ്ങളിൽ പൗലോസിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വിവിധ സംഘടനാ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള പൗലോസ് കേരള കാത്തലിക് അസോസിയേഷൻ, വാലി മലയാളി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനം, ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം എന്നിവ വളരെ ജനപങ്കാളിത്വത്തോടെ സംഘടിപ്പിക്കുന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലൊസാഞ്ചലസ് മുഖ്യ പങ്കുവഹിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 818 600 1495 നമ്പരുമായി ബന്ധപ്പെടാവുന്നതാണ്.
Comments