നാഷ് വില്ല(ടെന്നിസ്സി): 1991 ല്‍ ഗേള്‍ ഫ്രണ്ടിനെ കാറിലിരുത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു പ്രതി ലീ ഹാളിന്റെ(53) വധശിക്ഷ ടെന്നിസ്സിയില്‍ ഡിസംബര്‍ 5 വൈകീട്ട് 7 മണിക്ക് നടപ്പാക്കി. 22 വയസ്സുള്ള ട്രേയ്സിയാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്.
1976 ല്‍ വധശിക്ഷ അമേരിക്കയില്‍ പുനഃസ്ഥാപിച്ച ശേഷം നടപ്പാക്കുന്ന അന്ധനായ തടവുകാരന്റെ രണ്ടാമത്തെ വധശിക്ഷയാണിത്.
മാരകമായ വിഷം കുത്തിവെക്കുന്നതിനുപകരം ഇലക്ട്രിക് ചെയറാണ് പ്രതി ആവശ്യപ്പെട്ടത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പു ലി ജയിലിലെത്തുമ്പോള്‍ അന്ധനായിരുന്നില്ലെന്നും, എന്നാല്‍ പിന്നീട് കണ്ണിനു കാഴ്ച നഷ്ടപ്പെടുകയായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞു.
അന്ധനായ പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതിയും, ഗവര്‍ണ്ണറും നിരസിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്
ടെന്നിസ്സി ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളാണ് പ്രതിക്കു ഇലക്ട്രിക് ചെയര്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്.
വധശിക്ഷക്കു ഇലക്ട്രിക് ചെയറിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവസാന ആഹരമായി ആവശ്യപ്പെട്ടത് ഒനിയന്‍ റിംഗ്സ്, പെപ്സി, ചീസ് കേക്ക്, ചീസ്് സ്റ്റേക്ക് എന്നിവ ഉള്‍പ്പെടുന്ന മീലാണ്. 20 ഡോളറാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. വൈകീട്ട് 7.10ന് ഇലക്ട്രിക് ചെയറിലിരുത്തി ശക്തമായ വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ടതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.
Comments