അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന "സാജന് ബേക്കറി സിന്‍സ് 1962" റാന്നിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു.
അമേരിക്കന്‍ മലയാളി എബി മക്കപ്പുഴയുടെ റാന്നിടൗണിലുള്ള ചെറുവാഴക്കുന്നേല്‍ ഭവനത്തിലാണ് അജു വറുഗീസും കൂട്ടരും താമസമാക്കി ഈചിത്രത്തിന്റെ ഷൂട്ടിങ് നടത്തിവരുന്നത്.
അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ഈചിത്രത്തില്‍ കേരളത്തിലെ മലയോരറാണി എന്നറിയപ്പെടുന്ന റാന്നിയുടെ പ്രകൃതിസൗന്ദര്യം ക്യാമറയില്പകര്ത്തിയെടുത്തു വളരെ പുതുമയേറിയതും, കാണികള്‍ക്കു ആകര്‍ഷണീയമായ പലരംഗങ്ങളും ഉള്കൊള്ളിച്ചുകൊ ണ്ട് ചിത്രീകരണം നടത്തിവരുന്ന ഈസിനിമ കണികള്‍ക്കിടയില്‍ ഹിറ്റ്ആകുമെന്നിതില്തെല്ലും സംശയവും വേണ്ട.
അരുണ്‍ ചന്ദു സംവിധാനംചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന് ആണ് നായിക. ഗണേഷ്കുമാര്, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നിപ്രമുഖതാരങ്ങള്ക്കൊപ്പം ഒട്ടേറേപുതുമുഖങ്ങളും ഈചിത്രത്തില്അഭിനയിക്കുന്നു.
അജു വര്‍ഗിസ്,അരുണ്‍ ചന്തുഎന്നിവര് ചേര്‍ന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്ഹിക്കുന്നു.സംഗീതം: പ്രശാന്ത ്പിള്ള,എഡിറ്റര്‍ അരവിന്ദ് മന്മദന്, കല: എംബാവ, വസ്ത്രാലങ്കാരം ബുസി.
ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും അഭിനയിച്ച സായാഹ്നവാര്‍ത്തകള്‍ എന്നചിത്രത്തിന്റെസംവിധായകനാണ് അരുണ്‍ചന്തു. ലൗ ആക്ഷന്ഡ്രാമയ്ക്കുശേഷം ഫന്റ്റാസ്റ്റിക്ഫിലിംസിന്റെയും എംസ്റ്റാര്‍ ലിറ്റില്‍ കമ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് "സാജന് ബേക്കറി സിന്‍സ് 1962" നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യുസര്‍ അനീഷ് മേനോന്.പ്രൊഡക്ഷന്‍ കണ്ട്രോളര്സജീവ് ചന്തിരൂര്‍. വാര്‍ത്തപ്രചരണം എ എസ് ദിനേശ്
Comments