ഡാലസ്: ഡാലസ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ ഹാര്‍ട്ട് സെന്ററില്‍ ക്ലിനിക്കല്‍ റിവ്യൂവര്‍ ആയി ജോലി ചെയ്യുന്ന ജെസ്സി പോള്‍ ജോര്‍ജിന് ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയിയില്‍ നിന്നും ഡോക്റ്ററേറ്റ് ലഭിച്ചു. ഹെല്‍ത്ത് ലിറ്ററസി ഇന്റെര്വന്ഷന്വഴി കെയര്‍ ഗിവര്‍ എനേബിള്മെന്റ്സാദ്ധ്യമാക്കുന്നതിനെ പറ്റിയുള്ള പഠനവും പ്രാക്ടീസ് പ്രോജക്റ്റുമാണ് ഡോക്റ്ററല്‍ സ്റ്റഡീസിന് വിഷയമാക്കിയത്.
എസ്.ജി.എച്ച്.എസ്., ഭരണങ്ങാനം, എസ്.ജി.സി. അരുവിത്തുറ, എ.ഐ.ഐ.എം.എസ്. ന്യഡല്‍ഹി, എന്നിവിടങ്ങളിലായി സ്ക്കൂള്-കോളേജ് പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ എത്തിയ ശേഷം നഴ്സിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി.
നഴ്സിഗ് മേഖലയിലെ മികച്ച പ്രവര്‍ത്തന മികവിനുള്ള ഡി.എഫ്.ഡബ്ലിയു. ഗ്രേറ്റ് 100 അവാര്‍ഡും,ഡെയ്സി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കലാ, സാഹിത്യരംഗത്തും കമ്മ്യൂണിറ്റി സേവനപ്രവര്‍ത്തനങ്ങളിലും താത്പര്യപൂര്‍വ്വം ഇടപെടുന്നു. സ്ക്കൂള് പഠന കാലത്ത് മിഷന് ലീഗ് , കെ.സി.എസ്. എല്‍ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകയും ദീപിക ബാലസംഖ്യത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
ഇപ്പോള്‍ ഇര്‍വിംഗില്‍ താമസിക്കുന്ന ജെസ്സി കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ദേവാലയ അംഗമാണ്. മികച്ച വാഗ്മിയും അവതാരകയും ആയ ജെസ്സിയുടെ ഭര്‍ത്താവ് ജോര്‍ജുകുട്ടി തോമസ് സി.പി.എ. മക്കള്‍ ജലീറ്റ്, ബ്രയാന്‍
Comments