ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, കേരളത്തിലുള്ള തിരഞ്ഞെടുത്ത നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നല്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായി. അപേക്ഷകളില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നത്. അന്തിമ ലിസ്റ്റ് അന്തരനടപടകള്ക്ക് ശേഷം പ്രഖ്യാപിക്കുന്നതായിരിക്കും. വര്‍ഷങ്ങളായി ഫോമാ വിമന്‍സ് ഫോറം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്, കൂടുതല്‍ സ്കോളര്‍ഷിപ് തുക ലഭ്യമാക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ രേഖ നായര്‍ അറിയിച്ചു.
ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ചിരകാല ഒരു ഫണ്ട് ഇതിനായി രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ പദ്ധതി ഫണ്ടില്‍ നിന്നും എല്ലാ വര്‍ഷവും മുടങ്ങാതെ കേരളത്തിലുള്ള തിരഞ്ഞെടുത്ത നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നല്കുവാന് സാധിക്കും. ഫോമാ വിമന്‍സ് ഫോറം സ്കോളര്‍ഷിപ്പുകള്‍ നേരിട്ട് നല്കുന്ന രീതിയിലായിരിക്കും ഈ പദ്ധതിയുടെ ക്രമീകരണങ്ങള്‍. മെറിറ്റ് അടിസ്ഥാനത്തില്‍ ഫോമാ വിമന്‍സ് ഫോറം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫണ്ട് നിങ്ങളുടെ പേരിലോ, നിങ്ങളുടെ പ്രീയപ്പെട്ടവരുടെ പേരിലോ നേരിട്ട് നല്‍കും വിധം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാവാന്‍ സാധിക്കും. ഒരു വര്‍ഷത്തേക്കോ, ദീര്‍ഘകാലത്തേക്കോ ഇതിനായി ഫോമാ വിമന്‍സ് ഫോറവുമായി കരാറില്‍ ഏര്‍പ്പെടുവാനാകും. ഫോമായുടെ റീജിയന് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം കമ്മറ്റികളുടെ പൂര്‍ണ്ണ സഹകരണം ഈ പദ്ധതിയുടെ വിജയത്തിനായി വിനയോഗിക്കും. ചെറിയ സംഭാവനകള്‍ ഓണ്‍ലൈനായി നേരിട്ട് നല്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളും സാധ്യമാക്കും. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Comments