കാല്‍ഗരി, ആല്‍ബര്‍ട്ട: സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കാല്‍ഗരി ബഥനി ചാപ്പലില്‍ വച്ച് ജനുവരി 17 ,18 ,19 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ധ്യാനം.
പ്രശസ്ത വചനപ്രഘോഷകനും മലങ്കരകത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള മൗണ്ട ്കാര്‍മല്‍ റിട്രീറ്റ്ഡയറക്ടറും കത്തോലിക്കാ പുരോഹിതനുമായ ഡാനിയല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലാണ ്ഈ ത്രിദിന ധ്യാനപരിപാടി .നാട്ടിലും മറുനാടുകളിലുമുള്ള മലയാളി ക്രിസ്ത്യന്‍കൂട്ടായ്! മകള്‍ക്കു സുപരിചിതനായ അദ്ദേഹം ലോകമെമ്പാടും ബൈബിളില്‍ നിരവധി സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രധാനമായും ബൈബിള്‍ വചനങ്ങള്‍ വിശദീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്ന തിലും കൂടുതല്‍ ഊന്നല്‍കൊടുക്കുന്ന അദ്ദേഹത്തിന്റെ ധ്യാനപ്രസംഗങ്ങള്‍ യൂട്യൂബിലും മറ്റുനവമാധ്യമങ്ങളിലും യഥേഷ്ടംലഭ്യമാണ്.
ആദ്യദിവസമായ ജനുവരി 17 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ധ്യാനപരിപാടി വൈകീട്ട് ആറുമണിക്ക് സമാപിക്കും. രണ്ടാം ദിവസവുംരാവിലെ പത്തുമണിമുതല്‍വൈകീട്ട് ആറുമാണി വരെയാണ് ധ്യാനം .മൂന്നാംദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞു ഒന്നരയ്ക്ക്ആരംഭിക്കുന്ന ധ്യാനംരാത്രി ഏഴരയോടെ സമാ പിക്കും. ഈ ത്രിദിനധ്യാന പരിപാടിയില്‍ പങ്കെടുത്തു ദൈവാനുഭവംപ്രാപിക്കാന്‍ ഇടവക വികാരി ഫാ. സജോ പുതുശ്ശേരി എല്ലാവരെയും സ്വാഗതംചെയ്തു. ധ്യാനവിജയത്തിനായി ഇടവകാംഗങ്ങളോട് പ്രാര്‍ത്ഥിക്കുവാനും ഫാ. സാജോ ആഹ്വാനം ചെയ്തു.
Comments