ഡല്‍ഹി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള വിദേശ കാര്യ സഹ മന്ത്രി ബഹു: വി. മുരളീധരന് ഓ. സി. ഐ. വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിച്ചു.
അടുത്ത കാലത്തു അമേരിക്കയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ഓ. സി. ഐ. കാര്‍ഡ്, പാസ്‌പോര്ട്ട് പുതുക്കിയപ്പോള്‍ പുതുക്കാതിരുന്നതിനാല്‍ ചില എയര്‍ലൈനുകള്‍ യാത്രക്കാരെ മടക്കുകയുണ്ടായി. പഴയ പാസ്‌പോര്ട് കൂടെ കരുതിയിരുന്നവര്‍ക്കും നിരാശ നല്‍കിയ സഭാവങ്ങളാണ് നടന്നത്. നിലവിലുള്ള നിയമം അനുസരിച്ചു ഇരുപതു വയസ്സിനു തഴയുള്ളവര്‍ പാസ്സ്പോര്‍ട്ട് പുതുക്കുന്ന ഓരോ തവണയും ഓ. സി.ഐ. കാര്‍ഡ് പുതുക്കണം. എന്നാല്‍ ഇരുപതു വയസ്സ് കഴിഞ്ഞവര്‍ ഓ. സി. ഐ. ഒരുപ്രാവശ്യം മാത്രം എടുത്താല്‍ പിന്നെ അമ്പതു വയസ്സുവരെ പുതുക്കേണ്ടതില്ല.
ഓ. സി. ഐ കാര്‍ഡ് ഒരു സ്ഥിര വിസ ആണെന്ന് ഏവരും വിശ്വസിക്കുന്നത് ഓ. സി. ഐ. കാര്‍ഡില്‍ 'വിസ വാലിഡിറ്റി - ലൈഫ് ലോങ്ങ്' എന്ന് സ്റ്റാമ്പ് ചെയ്തിട്ടുള്ളതിനാലാണ്. എന്നാല്‍ ഓ. സി. ഐ. കാര്‍ഡ് ഒന്ന് എടുത്തു നോക്കിയാല്‍ അതിനു മുകളിലായി കൃത്യമായി ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നു 'OCI card and visa to be re-issued, each time a new passport is issued to the applicant till he/she attains the age of 20 years and also once after completion of 50 years of age by the OCI card holder'
ഫോമാ നേതാവ് അനിയന്‍ ജോര്‍ജ്, തോമസ് ടി ഉമ്മന്‍, ജിബി തോമസ്, പി. സി. മാത്യു മുതലായ അമേരിക്കന്‍ മലയാളികളുടെ പരിശ്രമത്തിന് നാലഞ്ചു ദിവസത്തിനകം പതിമൂവായിരത്തിലധികം ഒപ്പു ശേഖരണം നടത്തിയതിനു പുറമെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള ഡല്‍ഹിയിലെത്തി വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനെ അദ്ദേഹത്തിന്റെ ഓഫിസില്‍ സന്ദര്‍ശിച്ചു വിദേശ ഓ. സി. ഐ. കാര്‍ഡ് ഉടമകള്‍ക്ക് യാത്ര തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നേരിട്ടാവശ്യപ്പെടുകയും നിവേദനം നല്‍കിയത്.
Comments