You are Here : Home / USA News

നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 16, 2019 01:51 hrs UTC

നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 12നു നയാഗ്രയില്‍  ചേര്‍ന്ന യോഗത്തില്‍ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ലിനു അലക്‌സ് , ഡെന്നി കണ്ണൂക്കാടന്‍ എന്നിവരെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയി യോഗം ചുമതലപ്പെടുത്തി.

പ്രസിഡന്റ് ആയി ബൈജു പകലോമറ്ററെയും, വൈസ് പ്രസിഡന്റ് ആയി ബിമിന്‍സ് കുര്യനെയും തിരഞ്ഞെടുത്തു.  നിലവില്‍ ഫൊക്കാന കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റാണ് ബൈജു പകലോമറ്റം. സെക്രട്ടറി ആയി എല്‍ഡ്രിഡ് ജോണിനെയും ജോയിന്റ് സെക്രട്ടറി ആയി കവിത പിന്റോയേയും, ട്രഷറര്‍ ആയി ടോണി മാത്യുവിനേയും, ജോയിന്റ് സെക്രട്ടറി ആയി  ബിന്ധ്യ ജോയിയേയും യോഗം തിരഞ്ഞെടുത്തു. ആഷ്‌ലി ജോസഫ്, ആസാദ് ജയന്‍, രാജേഷ് പാപ്പച്ചന്‍, നിത്യ ചാക്കോ, സുനില്‍ ജോക്കി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

കാനഡയില്‍ വളര്‍ന്നു വരുന്ന യുവ തലമുറക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി മൂന്ന് യൂത്ത് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടിട്ടുണ്ട്. ആല്‍വിന്‍ ജയ്‌മോന്‍, ജെഫിന്‍ ബൈജു, പീറ്റര്‍ തെക്കേത്തല എന്നിവരാണ് സമാജത്തിലെ യുവ സാരഥികള്‍. പിന്റോ ജോസഫ് ആണ് ഓഡിറ്റര്‍.

വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരും, വളരെക്കാലമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും, നേതൃത്വപാടവം തെളിയിച്ചവരുമാണ് ഇത്തവണത്തെ ഭരണസമിതി.

ഗ്രിംസ്ബി, സെന്റ് കാതറൈന്‍സ്, തോറോള്‍ഡ്, നയാഗ്ര ഫാള്‍സ്, നയാഗ്ര ഓണ്‍ ദി ലേയ്ക്ക്, പോര്‍ട്ട് കോള്‍ബോണ്‍, ഫോര്‍ട്ട് എറി, വെലന്റ്  എന്നീ  പ്രദേശങ്ങളിലെ മലയാളികളെ ഒരു കുടകീഴില്‍ അണിനിരത്തുകയാണ് നയാഗ്ര മലയാളി സമാജത്തിന്റെ ലക്ഷ്യം. സമാജത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാത്ത മലയാളികളെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയില്‍ ആണ് സമാജത്തിന്റെ നയ രൂപീകരണം.

നയാഗ്ര മേഖലയിലേറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്തുന്നതിനും, കൗണ്‍സിലിങ് തുടങ്ങിയവയും സമാജത്തിന്റെ കര്‍മ്മ പദ്ധതിയില്‍ ഉണ്ട്. മേഖലയില്‍ പുതുതായി സ്ഥിര താമസത്തിനെത്തുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേക പദ്ധതിയും പരിഗണയിലുണ്ട്.

രണ്ടാം തലമുറ മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷയും, സംസ്കാരവും മനസിലാക്കാനുള്ള വേദിയൊരുക്കുന്നതിന്റെ  ഭാഗമായി  പരിപാടികള്‍  സംഘടിപ്പിക്കും.

ആരെയും അകറ്റി നിര്‍ത്തുന്ന സമീപനം സംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന്, പ്രസിഡന്റ് ബൈജു പകലോമറ്റം  പറഞ്ഞു. പൗരന്മാര്‍, സ്ഥിര താമസക്കാര്‍, ജോലി ചെയൂന്നുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നീ തരം തിരിവുകള്‍ സമാജത്തിലെ അംഗത്വത്തിന് തടസ്സമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നിച്ചു, ഒറ്റക്കെട്ടായി മുന്നേറാം.. ഇതാണ് നയാഗ്ര മലയാളി സമാജത്തിന്റെ  നയമെന്ന് സെക്രട്ടറി എല്‍ഡ്രിഡ് ജോണ്‍  പറഞ്ഞു.

രാജ്യാന്തര മലയാളി സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും സമാജത്തിന്റെ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.