ചിക്കാഗോ: ഡിസംബര്‍ 20-നു അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് (72) ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഫോമാ 2016-’18 ടീം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തേമസ് ചാണ്ടിയുടെ വിയോഗത്തില്‍ വളരെ ദുഖിക്കുന്നുവെന്നും ഫോമയ്ക്ക് ആത്മ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ബെന്നി വാച്ചാച്ചിറ അറിയിച്ചു.
കൊച്ചി ഗാന്ധിനഗറിലെ മകന്‍ ഡോ. ടോബി ചാണ്ടിയുടെ വസതിയില്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആയിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിരുവനന്ത പുരം മാസ്‌കോട്ട് ഹോട്ടലിലെ ഒ.എ ന്‍.വി കുറുപ്പ് നഗറില്‍ 2017 ഓഗസ്റ്റ് നാലാം തീയതി അരങ്ങേറിയ ഫോമാ കേരളാ കണ്‍വന്‍ഷനിലെ നിറസാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. ദിവസം മുഴുവന്‍ അദ്ദേഹം കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം അന്ന് തോമസ് ചാണ്ടിയാണ്
വിതരണം ചെയ്തത്. സിസ്റ്റര്‍ മേരി ലിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ബുദ്ധിമാമ്പ്യം സംഭവിച്ച കുട്ടികള്‍ക്കായുള്ള സ്കൂളിന് രണ്ടുലക്ഷം രൂപയുടെ ചെക്കും കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനുള്ള ധനസഹായവും തോമസ് ചാണ്ടിയാണ് വിതരണം ചെയ്തതെന്നും ബെന്നി വാച്ചാച്ചിറ അനുസ്മരിച്ചു.
രാഷ്ട്രീയത്തിലെത്തുംമുമ്പേ തോമസ് ചാണ്ടി കുട്ടനാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. നിരാലംബരായ രോഗികളും വിദ്യാര്‍ത്ഥികളുമായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. അതിനാല്‍ ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കണ്‍വന്‍ഷനില്‍ അദ്ദേഹം ഹൃദയപൂര്‍വം ശ്ലാഘിക്കുകയുണ്ടായി.
2017 ഓഗസേറ്റ് 12-ാം തീയതി പുന്നമടക്കായലില്‍ നടന്ന നെഹ്‌റു ട്രോഫി വള്ളം കളികാണാന്‍ പോയ ഫോമാ കുടുംബാംഗങ്ങള്‍ക്ക് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട് ലേക്ക് റിസോര്‍ട്ടില്‍ സൗജന്യ
താമസവും ഭക്ഷണവും നല്‍കിക്കൊണ്ടും അദ്ദേഹം ഫോമയോടുള്ള ഊഷ്മളമായ സ്‌നേഹം പ്രകടിപ്പിച്ചു. ഫോമായുടെ കേരളാ കണ്‍വന്‍ഷന് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് പ്രവാസികൂടിയായ അദ്ദേഹം അത് സ്വീകരിച്ചതെന്നും അനുശോചന കുറിപ്പില്‍ ബെന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി.
Comments