കൊച്ചി: കലാകാരിയും ഫൊക്കാന നേതാവുമായ കലാ ഷാഹിയുടെ പിതാവ് പ്രശസ്ത കലാകാരന് ഇടപ്പള്ളി അശോകന് (82) നിര്യാതനായി.
നര്ത്തകന്, എഴുത്തുകാരന്, കവി, സംവിധായകന്, നാടക നടന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു. അമേരിക്കയില്‍ വിവിധ സംഘടനകള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മീരാരാജ് ഷാനി ആണു മറ്റൊരു മകള്‍. ഷാഹി പ്രഭാകരന്, ഷാനി പ്രഭാകരന് എന്നിവര്‍ മരുമക്കള്‍. അജ്ഞലി ഷാഹി, അര്ജുന് ഷാഹി, ആതിര ഷാഹി, ഭരത് ഷാനി, ഭദ്ര ഷാനി എന്നിവരാണു കൊച്ചുമക്കള്‍
സംസ്കാരം ഇടപ്പള്ളിയില്‍.
Comments