You are Here : Home / USA News

പ്രമീള ജയപാലിനു പിന്തുണയുമായി കമലാ ഹാരിസ്, ബെര്‍ണി സാന്‍ഡേഴ്‌സ്, എലിസബത്ത് വാറന്‍

Text Size  

Story Dated: Sunday, December 22, 2019 02:13 hrs UTC

 
 
 
വാഷിംഗ്ടണ്‍, ഡി.സി: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ പങ്കെടുക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുമായുള്ള ചര്‍ച്ച ഇന്ത്യന്‍ വിദേശാമന്ത്രി എസ്. ജയശങ്കര്‍ റദ്ദാക്കിയ സംഭവത്തില്‍ ജയപാലിനു പിന്തുണയുമായി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ കമലാ ഹാരിസ്, പ്രസിഡന്റ് സ്ഥാനാര്‍ഥികളായ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവര്‍ രംഗത്ത്
 
'മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നില കൊള്ളൂന്ന യു.എസ്. കോണ്‍ഗ്രസംഗങ്ങളെ നിശബ്ദരാക്കുന്നത് ഏകാധിപത്യ രാജ്യങ്ങളുടെ രീതി ആണ്. ഇന്ത്യയുടെ രീതി അല്ല. ജയപാല്‍ ആണു ശരി. കാഷ്മീരിലെ അംഗീകരിക്കാനാവാത്ത അടിച്ചമര്‍ത്തലിനെതിരെ തുറന്നു സംസാരിക്കുന്ന അവരെ ഒഴിവാക്കുന്നത് ശരിയല്ല-സാന്‍ഡേഴ്‌സ് പറഞ്ഞു. കാഷ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയയത് ആദ്യം എതിര്‍ത്തത് സാന്‍ഡേഴ്‌സ് ആണ്.
 
'ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാന ബന്ധമുണ്ട്. എന്നാല്‍ ഈ പാര്‍ട്ട്ണര്‍ഷിപ്പ് വിജയിക്കണമെങ്കില്‍ അത് ആത്മാര്‍ഥമായ ചര്‍ച്ചയിലും മനുഷ്യാവകാശതിലും ഭിന്നതയെ അംഗീകരിക്കുന്നതിലും കാണിക്കുന്ന താല്പര്യത്തില്‍ അധിഷ്ടിതമാണ്‍്-വാറന്‍ പരഞ്ഞു. ജയപാലിനെ നിശബ്ദയാക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം ആശങ്കയുണര്‍ത്തുന്നു.
 
ചര്‍ച്ചയില്‍ ഏതൊക്കെ കോണ്‍ഗ്രസംഗം പങ്കെടുക്കണമെന്നു ഒരു വിദേശ രാജ്യം തീരുമാനിക്കുന്നത് ശരിയല്ലെന്നു കമലാ ഹാരിസ് പരഞ്ഞു. ജയപാല്‍ ഇല്ലെങ്കില്‍ തങ്ങളും മീറ്റിംഗിനില്ലെന്നു മറ്റു കോണ്‍ഗ്രസംഗങ്ങള്‍ നിലപട് എടുത്തതില്‍ സന്തോഷമുണ്ട്.
 
ജയപാലിനു പിന്തുണയുമായി മറ്റു കോണ്‍ഗ്രസംഗങ്ങളും രംഗത്തു വന്നു.
 
അതേ സമയം ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ അംഗമല്ലാതിരുന്നിട്ടും മീറ്റിംഗില്‍ പങ്കെടുക്കാന്‍ ജയപാല്‍ ശ്രമിക്കുകയായിരുന്നുവെന്നു ബി.ജെ.പി സഹയാത്രികനായ ഡോ. ഭാരത് ബറായി മാധ്യമങ്ങളോടു പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.