ന്യൂയോർക്ക് ∙ ദീർഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെർകാഡർ( 54 )കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 29 ഞായറാഴ്ച അന്തരിച്ചു. വ ജനുവരി മുതൽ മെഡിക്കൽ ലീവിലായിരുന്ന ഇവർ കാൻസർ രോഗത്തിനടിമയായിരുന്നു. മാധ്യമ പ്രവർത്തക എന്ന നിലയിൽ മറിയയുടെ പ്രവർത്തനങ്ങൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 9/11 ഭീകരാക്രമണം, പ്രിൻസസ് ഡയാനയുടെ മരണം എന്നീ സംഭവങ്ങളെകുറിച്ചു നൽകിയ ബ്രേക്കിംഗ് കവറേജ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. 2004–ൽ കംപ്യൂട്ടർ സ്പാമിനെ കുറിച്ചു സിബിഎസ് സണ്ടെ മോണിംഗിൽ നൽകിയ റിപ്പോർട്ട് ബിസിനസ് ന്യൂസ് എമി അവാർഡിന് ഇവരെ അർഹരാക്കിയിരുന്നു.ഏഷ്യൻ അമേരിക്കൻ ജേർണലിറ്റ് അസോസിയേഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ മറിയ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഭയരഹിതയായ ഒരു മാധ്യമ പ്രവർത്തകയായിട്ടാണ് ഇവരെ സഹപ്രവർത്തകർ വിശേഷിപ്പിച്ചത്.1965 നവംബർ 28 ന് ന്യൂയോർക്കിലായിരുന്നു ഇവരുടെ ജനനം. 1987–ൽ ന്യു റോഷ്‍ലി കേളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് സിബിഎസിൽ ചേർന്നു. ഇവർ സിബിഎസ് ന്യു പാത്തിലാണ് തന്റെ ഔദ്യോഗീക ജീവിതം ആരംഭിച്ചത്. പ്രതിഭാസമ്പന്നയായ ഒരു മാധ്യമ പ്രവർത്തകയെയാണ് നഷ്ടമായിരിക്കുന്നത്. സിബിഎസ് ന്യൂസ് പ്രസിഡന്റ് ആന്റ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൺ സിറിൻസ്തി പ്രസ്താവനയിൽ അറിയിച്ചു.
Comments