You are Here : Home / USA News

ഞായറാഴ്ച ചർച്ച് സർവീസിനു നേതൃത്വം നൽകിയ ഫ്ലോറിഡാ പാസ്റ്റർ അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 31, 2020 12:12 hrs UTC

ഫ്ലോറിഡാ ∙ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്ന ഉത്തരവ് നിലനിൽക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയിൽ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നൽകിയ പാസ്റ്റർ അറസ്റ്റിൽ . മാർച്ച് 29 ഞായറാഴ്ച റ്റാംമ്പ റിവർവ്യൂവിലുള്ള മെഗാ ചർച്ച് പാസ്റ്റർ റോഡ്നി ഹൊവാർഡ് ബ്രൗണിയാണ് അറസ്റ്റിലായത്.പള്ളിയിൽ നടന്ന ആരാധന ലൈവ് സ്ട്രീം ചെയ്യുകയും ആരാധനയ്ക്കായി വിശ്വാസികളെ പ്രത്യേകം ബസ്സുകൾ ഏർപ്പാടു ചെയ്തു പള്ളിയിൽ കൊണ്ടുവരികയും ചെയ്തു. ഞായറാഴ്ച രാവിലെ രണ്ടു സർവീസുകളാണ് പള്ളിയിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡായിൽ നിലവിലുള്ള സോഷ്യൽ ഡിസ്റ്റൻസ് ഉത്തരവ് ലംഘിച്ചു ആരാധന നടത്തി നൂറുകണക്കിന് മനുഷ്യ ജീവന് ഭീഷണിയുയർത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു മാർഗവുമില്ലെന്ന് ഹിൽസബറൊ കൗണ്ടി ഷെറിഫ് മാർച്ച് 30ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തിലധികം അംഗങ്ങളുള്ള ചർച്ചിൽ ആളുകളെ കൂട്ടികൊണ്ടു വരുന്നതിനു പകരം ലൈവ് സ്ട്രീമിലൂടെ വിശ്വാസികളുടെ വീട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പാസ്റ്റർ ചെയ്യേണ്ടിയിരുന്നതെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു. പാസ്റ്ററുടെ നടപടി അങ്ങേയറ്റം കൃത്യവിലോപവും നിയമലംഘനവുമാണെന്ന് ഷെറിഫ് പറഞ്ഞു. രാജ്യം ഒട്ടാകെ കൊറോണ വൈറസിന്റെ ഭീഷിണിയിൽ കഴിയുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് ഗവൺമെന്റ് തലത്തിൽ സ്വീകരിക്കുന്ന ഉത്തരവുകൾ പാസ്റ്റർമാരുൾപ്പെടെ എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും ഷെറിഫ് കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.