അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: അമേരിക്കന്‍ സാമ്പത്തിക വിപണിക്ക് കനത്ത ആഘാതം ഏല്പിച്ചുകൊണ്ട് മുന്നേറുന്ന കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ വേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങലെ അടുത്തറിയുവാനും, അവ മലയാളി സമൂഹത്തിന് പ്രയോജനപ്രദമാക്കുവാനും വേണ്ടി വിവരങ്ങള്‍ കൈമാറുവാന്‍ 'കൈകോര്‍ത്ത് മലയാളി'എന്ന സന്നദ്ധ കൂട്ടായ്മയുടെ ബെനഫിറ്റ് & ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ പി തോമസ്. മലയാളി സമൂഹം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണ് എന്ന് ചിക്കാഗോയിലെ പ്രശസ്തനായ അക്കൗണ്ടന്റ് കൂടിയായ ആന്‍ഡ്രൂ പി തോമസ് ഇജഅ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഒപ്പുവെച്ച 3 ട്രില്യണ്‍ വരുന്ന േെശാൗഹൗ െുമരസമഴല വ്യക്തികള്‍ക്കും ചെറുകിട ബിസിനസ്‌കാര്‍ക്കും സഹായകമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയെ മനസ്സിലാക്കി, ഇതിനെ ന്യായമായ രീതിയില്‍ പരമാവധി പ്രയോജനപ്പെടുത്തിയാലേ, കോവിഡ് 19 എന്ന മഹാമാരി വിതച്ച നാശ നഷ്ടങ്ങളില്‍ നിന്നും കരകയറുവാന്‍ സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ പദ്ധതിയുടെ വിഷാദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ആനുകൂല്യങ്ങള്‍:
Comments