രാജന് ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍
ഫിലദല്‍ഫിയ: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കാസ്റ്റര്‍ കൗണ്ടി കണ്വന്ഷന് സെന്ററില്‍ നടത്തുവാനിരുന്ന 38-ാമത് പി.സി.എന്‍.എ.കെ സമ്മേളനം റദ്ദാക്കി. മാര്‍ച്ച് 22-ന് നടന്ന നാഷണല്‍ കമ്മിറ്റിയുടെ ടെലികോണ്‍ ഫറന്സിലാണ് തീരുമാനം ഉണ്ടായത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോണ്‍ഫറന്‍സ് സുഗമമയി നടത്തുവാന്‍ സാധ്യമാകയില്ല എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. എത്രയും വേഗം വൈറസ് ബാധയില്‍ നിന്ന് ലോകത്തിനും അമേരിക്കക്കും വിടുതല്‍ ലഭിക്കുവാന്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുക. എന്ന ദൗത്യം എല്ലാ സഭകളും ഏറ്റെടുക്കേണ്ട സമയം ആണിതെന്നും ഇതുവരെ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവന്നും നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യുവും, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വില്സന് യോഹന്നാനും പറഞ്ഞു.
Comments