ടി.ഉണ്ണികൃഷ്ണന്‍
ഫ്‌ളോറിഡാ: കോവിഡ് -19 കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുവാന്‍ ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളോറിഡാ ഉള്‍പ്പെടെയുളള മിക്ക സംസ്ഥാനങ്ങളിലും 'വീട്ടില്‍ തന്നെ തുടരുക' എന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഴ്ചകളോളം സാമൂഹ്യ ജീവിതം നഷ്ടപ്പെടുന്ന സമൂഹത്തിന് മിക്ക കൂട്ടായ്മകളും കഴിയുന്നത്ര സേവനവും, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൂട്ടായ്മകളും കഴിയുന്നത്ര എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.
ഇപ്പോഴത്തെ ദുഃഖകരമായ സാഹചര്യത്തില്‍, വീട്ടില്‍ ഇരുന്നുകൊണ്ട് കഴിയുന്നത്ര തിരക്കിലാകാന്‍ ശ്രമിക്കുന്നത് വിഷാദ രോഗത്തിനും മറ്റും അടിമപ്പെടാതിരിക്കുവാന്‍ സഹായകരമാകും.
അമേരിക്കയിലെമ്പാടും കൃഷി ആരംഭിക്കേണ്ട സമയമാണ് വസന്തകാലം. ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തിന്റെ അതിനുതകുന്ന വിവരങ്ങളുമായുളള ടെലികോണ്‍ഫറന്‍സ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 8.30 PM മുതല്‍ 9.15 PM വരെ ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക സംബന്ധമായ സംശയങ്ങളും, കൃഷി രീതികളും ഇവിടെ ചര്‍ച്ചയാവുന്നതാണ്.
വിത്തുകളുടെയും, വളങ്ങളുടെയും ലഭ്യത, ഉണ്ടാക്കേണ്ട രീതി, ഏററവും എളുപ്പത്തില്‍ കൃഷി ചെയ്യുവാന്‍ കഴിയുന്ന പച്ചക്കറികള്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ വിശദീകരിക്കുന്നതും, ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതുമാണ്.
ഫോമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സജി കരിമ്പന്നൂര്‍, കാര്‍ഷിക രംഗത്തു നിന്നുള്ള നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുകയും, മയാമിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയും ചെയ്യുന്ന ഷെല്‍സി മാണി, പല പതിറ്റാണ്ടുകളായി സൗത്ത് ഫ്‌ളോറിഡായില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ബെഞ്ചമിന്‍ മാത്യു തുടങ്ങിയവരാണ് കൃഷിയെപ്പറ്റി വിവരിക്കുന്നത്.
വെളളിയാഴ്ച വൈകുന്നേരങ്ങളില്‍ 813 820 1545 എന്ന നമ്പരില്‍ വിളിച്ച് നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.വി.പി.ബിജു തോണിക്കടവന്‍, ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ടി.ഉണ്ണികൃഷ്ണന്‍, നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, അനു ഉല്ലാസ്, സോണി തോമസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.
Comments