You are Here : Home / USA News

ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമിത വെന്റിലേറ്ററുകൾ

Text Size  

Story Dated: Tuesday, April 07, 2020 12:21 hrs UTC

 
 പി.പി.ചെറിയാൻ
 
 
ന്യൂയോർക് :കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക്  ചൈനീസ് സര്‍ക്കാര്‍.സംഭാവനയായി 1000 വെന്റിലേറ്ററുകൾ  കയറ്റി അയക്കുന്നു . ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഏപ്രിൽ നാല് ശനിയാഴ്ച  വിളിച്ചുചേർത്ത   പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവര്‍ണര്‍ ചൈനയുടെ സഹായത്തെക്കുറിച്ച് വിശേഷിപ്പിച്ചത് .ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.
 
 ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനയുടെ വെന്റിലേറ്ററുകള്‍ എത്തുന്നത് . കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍  വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം.
 
 വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈന സഹായനുമായി രംഗത്തെത്തിയത് .
 
കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം ഫെഡറൽ ഗവണ്മെന്റ്  നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ നേരത്തെ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.