You are Here : Home / USA News

അഞ്ചു മാസം കൊണ്ട് ഡിസ്‌നി പ്ലസ് സ്വന്തമാക്കിയത് അഞ്ചു കോടി വരിക്കാരെ

Text Size  

Story Dated: Friday, April 10, 2020 02:48 hrs UTC

 
പി.പി.ചെറിയാൻ
 
ഫ്ലോറിഡ∙അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റം. ലോഞ്ച് ചെയ്ത് വെറും അഞ്ചു മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെയാണ് ഡിസ്‌നി പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ 3 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ സബ്‌ക്രൈബേര്‍സില്‍ വന്‍ വര്‍ധനവാണ് ഡിസ്‌നി പ്ലസിന് ഉണ്ടായിരിക്കുന്നത്. 80 ലക്ഷം ഉപയോക്താക്കളെയയാണ് ഒരാഴ്ച കൊണ്ട് ഡിസ്‌നിക്ക് ഇന്ത്യയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഡിസ്‌നിയുടെ ആഗോള ഉപയോക്താക്കളുടെ എണ്ണം രണ്ടരകോടിയോളമായിരുന്നു. (26.5 മില്യണ്‍ ). ഒരു മാസം കൊണ്ടാണ് ഇത് 5 കോടിയായത് (50 മില്യണ്‍.
   മാര്‍ച്ച് മാസത്തില്‍ കോവിഡ് മൂലം മിക്കരാജ്യങ്ങളിലും ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുന്നതിനാലാണ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടിയത്. 2024 ല്‍ 6 കോടി മുതല്‍ 9 കോടിവരെ ഉപയോക്താക്കളെ സ്വന്തമാക്കായിരുന്നു ഡിസ്‌നിപ്ലസിന്റ ഒൗദ്യോഗിക തീരുമാനം. വെറും അഞ്ച് മാസങ്ങള്‍ കൊണ്ടാണ് ടാര്‍ഗറ്റിന്റെ അടുത്ത് ഡിസ്‌നി പ്ലസ് എത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ഡിസ്‌നി പ്ലസ് 5 മാസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
    എന്നാല്‍ നെറ്റ്ഫളിക്‌സ്‌നും ആമസോണ്‍പ്രൈമിനും താഴെയാണ് ഇപ്പോഴും ഡിസ്‌നിപ്ലസിന്റെ ഉപയോക്താക്കളുടെ എണ്ണം. 167 മില്യണ്‍ സബ്‌ക്രൈബേര്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. 150 എന്നാല്‍ നെറ്റ്ഫളിക്‌സ്‌നും ആമസോണ്‍പ്രൈമിനും താഴെയാണ് ഇപ്പോഴും ഡിസ്‌നിപ്ലസിന്റെ ഉപയോക്താക്കളുടെ എണ്ണം. 167 മില്യണ്‍ സബ്‌ക്രൈബേര്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. 150 മില്യണ്‍ ഉപയോക്താക്കള്‍ ആമസോണ്‍ ആമസോണ്‍ പ്രൈമിനുമുണ്ട്. കൊവിഡ് കാലത്ത് ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം വലിയ നേട്ടമാണുണ്ടായിരിക്കുന്നത്. 2019 നവംബറിലാണ് ഡിസ്‌നിപ്ലസ് അമേരിക്കയില്‍ ലോഞ്ച് ചെയ്യുന്നത്.  പിന്നാലെ യൂറോപ്പിലും ലോഞ്ച് ചെയ്തു. ഒരാഴ്ച മുമ്പാണ് ( ഏപ്രില്‍ 3) ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ നിലവിലെ മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ ഡിസ്നി പ്ലസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന റീ ബ്രാന്‍ഡിങ്ങിലൂടെ ഡിസ്നിയുടെ ഇന്ത്യയിലേക്കുള്ള വരവ്.
   ഇന്ത്യയില്‍ ഡിസ്നി പ്ലസ് കടുത്ത മത്സരമാണ് മുന്നില്‍ കാണുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ വലിയ തരത്തില്‍ വേരോട്ടം  നടത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരോട് കിടപിടിക്കാനുള്ളത്രയും ആകര്‍ഷകമായ ശേഖരം ഡിസ്നിയുടെ കൈയ്യില്‍ ഉണ്ട്. സ്വന്തമായ പ്രൊഡക്ഷനുകള്‍കള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളുടെ വന്‍ശേഖരം, സ്റ്റാര്‍വാര്‍സ് പരമ്പരകള്‍, ഫ്രോസണ്‍ 2 പോലുള്ള ആനിമേഷന്‍ ശേഖരങ്ങള്‍ തുടങ്ങിയവ ഡിസ്നിപ്ലസിന്റെ കൈവശമുണ്ട്. ഹോട്ട്സ്റ്റാര്‍ നിലവില്‍ നല്‍കുന്ന 8 ഇന്ത്യന്‍ ഭാഷകളിലെ സൗജന്യ ഷോകളും, ബോളിവുഡ് സിനിമകളുടെ ശേഖരവും പ്രേക്ഷകരെ ഒന്നു കൂടെ ആകര്‍ഷിച്ചേക്കാം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.