പി.പി.ചെറിയാൻ
ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകാത്തതിനാൽ സോഷ്യൽ ഡിസ്റ്റൻസിങ്ങും മുഖം മറയ്ക്കുന്നതും ശനിയാഴ്ച മുതൽ വീണ്ടും നിർബന്ധമാക്കുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജെൻങ്കിൻസ് ഏപ്രിൽ 16 വ്യാഴാഴ്ച നടത്തിയ പ്രസ് ബ്രീഫിങ്ങിൽ അറിയിച്ചു. വ്യാഴാഴ്ച മാത്രം കൗണ്ടിയിൽ 80 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തതായും ജഡ്ജി അറിയിച്ചു.
മരിച്ചവർ ഏഴു പേരും പ്രായമുള്ളവരായിരുന്നുവെന്നും അതിൽ മൂന്നു പേർ ലോങ് ടേം കെയർ ഫെസിലിറ്റിയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അനാവശ്യമായ യാത്ര ഒഴിവാക്കണം, നിങ്ങളേയും കുടുംബാംഗങ്ങളേയും കൊവിഡിൽ നിന്നും സംരക്ഷിക്കുന്നതിന് ഇതു നിർബന്ധമാണ്. അതുപോലെ അത്യാവശ്യ സർവീസിലുള്ളവരും മാസ്ക്ക് ധരിക്കേണ്ടതു വളരെ നിർബന്ധമാണ്. ബസ്സിൽ യാത്ര ചെയ്യുന്നവർ, പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കുന്നവർ,കാറിൽ യാത്ര ചെയ്യുന്നവർ തുടങ്ങി എല്ലാവരും മുഖം മൂടി മാത്രമേ പുറത്തിറങ്ങാവൂ എന്നും ജഡ്ജി പറഞ്ഞു..
വ്യാഴാഴ്ച (ഏപ്രിൽ 16) രാത്രി ലഭ്യമായ കണക്കുകൾ പ്രകാരം ഡാലസ് കൗണ്ടിയിൽ മാത്രം 1788 സ്ഥിരീകരിച്ച കോവിഡ് 19 കേസ്സുകളും 32 മരണവും സംഭവിച്ചിട്ടുണ്ട്.
Comments